ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി; നിയമസഭാംഗത്വം റദ്ദാക്കാന്‍ ശിപാര്‍ശ നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി; നിയമസഭാംഗത്വം റദ്ദാക്കാന്‍ ശിപാര്‍ശ നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വന്‍ തിരിച്ചടി. സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കി. സ്വന്തം പേരില്‍ ഖനി ലൈസന്‍സ് അനുവദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനം എടുത്തേക്കും.

2021ലാണ് റാഞ്ചിയിലെ അങ്കാര ബ്ലോക്കില്‍ പാറ ഖനനം നടത്താന്‍ ഹേമന്ത് സോറന്റെ പേരില്‍ ജില്ലാ ഭരണകൂടം ലൈസന്‍സ് അനുവദിച്ചത്. അന്ന് ഖനന വകുപ്പിന്റെ ചുമതലയും ഹേമന്ത് സോറനായിരുന്നു. ഇതേ തുടര്‍ന്ന് സ്വന്തം പേരില്‍ ഖനി ലൈസന്‍സ് അനുവദിച്ചത് വിവാദമായിരുന്നു. സോറനെതിരെ ബിജെപി പരാതി നല്‍കി.

ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നും ആവശ്യമുയര്‍ന്നു. പരാതിയെ തുടര്‍ന്ന് ജാര്‍ഖണ്ഡ് ഗവര്‍ണര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടുകയായിരുന്നു.1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 9 എ പ്രകാരം സോറനെ അയോഗ്യനാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി.

സ്വന്തം പേരില്‍ ഖനന ലൈസന്‍സ് അനുവദിച്ചത് ഓഫീസ് ഓഫ് പ്രോഫിറ്റിന്റെ പരിധിയില്‍ വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അയോഗ്യനാക്കപ്പെടാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ മെയ് മാസത്തില്‍ കമ്മീഷന്‍ സോറനോട് ആവശ്യപ്പെട്ടിരുന്നു. ഹേമന്ത് സോറന്‍ രാജിവെച്ചേക്കുമെന്നാണ് സൂചനകള്‍. അതേസമയം നിയമസഭാംഗത്വം റദ്ദാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഹേമന്ത് സോറന്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends