'പണി വരുന്നുണ്ട് അവറാച്ചാ'! ലോകം മഹാദുരന്തത്തിനായി ഒരുങ്ങിയിരിക്കണമെന്ന് ശാസ്ത്രജ്ഞര്‍; ഈ നൂറ്റാണ്ടില്‍ മെഗാ-അഗ്നിപര്‍വ്വത സ്‌ഫോടനത്തിന് ആറിലൊന്ന് സാധ്യത; മനുഷ്യരാശിക്ക് ഭയപ്പെടുത്തുന്ന പ്രത്യാഘാതങ്ങള്‍

'പണി വരുന്നുണ്ട് അവറാച്ചാ'! ലോകം മഹാദുരന്തത്തിനായി ഒരുങ്ങിയിരിക്കണമെന്ന് ശാസ്ത്രജ്ഞര്‍; ഈ നൂറ്റാണ്ടില്‍ മെഗാ-അഗ്നിപര്‍വ്വത സ്‌ഫോടനത്തിന് ആറിലൊന്ന് സാധ്യത; മനുഷ്യരാശിക്ക് ഭയപ്പെടുത്തുന്ന പ്രത്യാഘാതങ്ങള്‍

ഹിരോഷിമയില്‍ പതിച്ച ആണവ ബോംബിനേക്കാള്‍ 50,000 ഇരട്ടി ആഘാതം സൃഷ്ടിക്കുന്ന അഗ്നിപര്‍വ്വത സ്‌ഫോടനത്തിന് സാധ്യത തെളിയുന്നതായി ശാസ്ത്രജ്ഞര്‍. വിദൂര പസഫിക് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വ്വതമാണ് ലോകത്തിന് തന്നെ ദുരന്തം സമ്മാനിച്ചേക്കാമെന്ന് മുന്നറിയിപ്പ് വരുന്നത്.


ബ്രിട്ടനില്‍ നിന്നും 8000 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വ്വതത്തില്‍ നിന്നും ലാവ ചുവന്ന ചൂടേറിയ നദിയായി ഒഴുകയും, ദ്വീപ് നിവാസികളെ വിഴുങ്ങുകയും, മറ്റനവധി പേരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യും.

വെസ്റ്റ് യൂറോപ്പിലെ കാലാവസ്ഥയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ആകാശത്ത് ചാരം പടരുകയും ചെയ്യും. വിമാനങ്ങള്‍ പറക്കാന്‍ കഴിയാതെയും, കൃഷിയിടങ്ങള്‍ നശിച്ചും, രോഗം മൂലം ലക്ഷങ്ങള്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥ എത്തിയേക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി വോള്‍ക്കാനോളജിസ്റ്റ് ഡോ. മൈക് കസിഡിയും, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ലാറാ മാണിയും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ നൂറ്റാണ്ടില്‍ അഗ്നിപര്‍വ്വത ദുരന്തത്തിന് ആറിലൊന്ന് സാധ്യതയുള്ളതായി വ്യക്തമാക്കിയത്.
Other News in this category



4malayalees Recommends