ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ; ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 59 കാരനെ പോലീസ് അറസ്റ്റ് ചെയ്തു ; ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനും ശ്രമം

ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ; ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 59 കാരനെ പോലീസ് അറസ്റ്റ് ചെയ്തു ; ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനും ശ്രമം
ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 59 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ദീപക് ഖിര്‍ബത്ത് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചയാളാണ്.ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം.കട്ടിലില്‍ കഴുത്തില്‍ തുണി ചുറ്റിയ നിലയിലാണ് പൂനം അറോറ(58)യെ കണ്ടെത്തിയത്. ദമ്പതികളെ കൂടാതെ ആറ് വാടകക്കാരും വീട്ടിലെ വിവിധ മുറികളിലായി താമസിക്കുന്നുണ്ട്. ഭാര്യ ആത്മഹത്യ ചെയ്തതായി പ്രതി പൊലീസിനെ അറിയിക്കുകയായിരുന്നു.

പിന്നീട് ഇരയുടെ മകള്‍ മാന്യത വില്യം സംഭവസ്ഥലത്തെത്തി പൊലീസില്‍ പരാതി നല്‍കി. മാനസികാസ്വാസ്ഥ്യത്തില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിച്ച അമ്മ തന്നെ വിളിച്ച് വാടകക്കാര്‍ നല്ലവരല്ലെന്നും തന്നെ കൊല്ലുമെന്നും പറയാറുണ്ടായിരുന്നുവെന്ന് വില്യം പരാതിയില്‍ പറയുന്നു. മകളുടെ പരാതിയെത്തുടര്‍ന്ന് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം സംശയാസ്പദരായ വാടകക്കാര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നും യുവതിയുടെ ശരീരത്തില്‍ നഖത്തിന്റെ പോറലുകള്‍ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്യാനായി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തങ്ങള്‍ക്കിടയിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് മാനസിക രോഗിയായ ഭാര്യയെ താന്‍ കൊലപ്പെടുത്തിയതെന്ന് പ്രതിയായ ഭര്‍ത്താവ് സമ്മതിച്ചതായി സെക്ടര്‍ 9 എ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മനോജ് കുമാര്‍ പറഞ്ഞു. വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Other News in this category



4malayalees Recommends