വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെ വിസ വ്യവസ്ഥയില്‍ ഇളവുമായി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ; വിദേശത്തു നിന്ന് കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ നീക്കം ; ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ നിരവധി തൊഴിലവസരങ്ങള്‍

വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെ വിസ വ്യവസ്ഥയില്‍ ഇളവുമായി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ; വിദേശത്തു നിന്ന് കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ നീക്കം ; ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ നിരവധി തൊഴിലവസരങ്ങള്‍
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ വിദഗ്ധ തൊഴിലാളികള്‍ക്കുള്ള ദൗര്‍ലഭ്യം പരിഹരിക്കുന്നത് ലക്ഷ്യമിട്ട് നോമിനേറ്റഡ് വിസ വ്യവസ്ഥകളില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചു. തൊഴില്‍പരിചയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, ബാങ്ക് അക്കൗണ്ട് ബാലന്‍സ് തുടങ്ങിയ നിരവധി വ്യവസ്ഥകളില്‍ ഇളവു വരുത്തിയാണ് വിദേശത്തു നിന്ന് കൂടുതല്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8,140 പേര്‍ക്കായിരിക്കും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ സര്‍ക്കാര്‍ നോമിനേറ്റഡ് വിസകള്‍ നല്‍കുക. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലേറെയാണ് ഇത്. സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പിനുള്ള തൊഴില്‍പട്ടിക വിപുലപ്പെടുത്തിയതാണ് ഇതില്‍ ഏറ്റവും പ്രധാന മാറ്റം. ആരോഗ്യമേഖലയിലെ 46 തൊഴിലുകള്‍ ഉള്‍പ്പെടെ, നൂറിലേറെ പുതിയ തൊഴില്‍രംഗങ്ങളെയാണ് ഇതിലേക്ക് ഉള്‍പ്പെടുത്തിയത്.

സ്‌കില്‍ഡ് നോമിനേറ്റഡ് വിസ (സബ്ക്ലാസ് 190), സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ (പ്രൊവിഷണല്‍) വിസ (സബ്ക്ലാസ് 491) എന്നിവയിലൂടെ സംസ്ഥാനത്തേക്ക് കുടിയേറുന്നതിനാണ് ഈ പട്ടികകള്‍ ഉപയോഗിക്കാന്‍ കഴിയുക.ഐടി മേഖലയിലും, എഞ്ചിനീയറിംഗ് മേഖലയിലും നിരവധി പുതിയ തൊഴില്‍രംഗങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന നോമിനേഷന് അപേക്ഷിക്കുന്നതിനുള്ള 200 ഡോളര്‍ ഫീസ് താല്‍ക്കാലികമായി ഒഴിവാക്കും.ഒരു വര്‍ഷത്തെ തൊഴില്‍ കരാര്‍ ലഭിച്ചിരിക്കണം എന്ന വ്യവസ്ഥയില്‍ ഇളവ്. ആറു മാസത്തെ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ബാങ്ക് അക്കൗണ്ട് ബാലന്‍സ് വ്യവസ്ഥയിലും മാറ്റം. 20,000 ഡോളര്‍ നീക്കിയിരിപ്പുണ്ട് എന്ന് ഇനി തെളിയിക്കേണ്ടതില്ല. മൂന്നു മാസത്തേക്ക് ഇവിടെ ജീവിക്കാനുള്ള ഫണ്ട് ഉണ്ട് എന്നതു മാത്രം കാണിച്ചാല്‍ മതി. മാനേജര്‍മാര്‍ക്കും മറ്റു പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ക്കും ഇംഗ്ലീഷ് ഭാഷാ മാനദണ്ഡത്തിലും ഇളവ് നല്‍കും.തൊഴില്‍ പരിചയ വ്യവസ്ഥകളും ഒരു വര്‍ഷത്തേക്ക് ഇളവ് ചെയ്യും.


Other News in this category



4malayalees Recommends