സിഡ്‌നി തുറമുഖത്ത് മാര്‍ബിളെന്ന പേരില്‍ എത്തിയ കണ്ടെയ്‌നറില്‍ 2 ടണ്‍ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു; ഷിപ്‌മെന്റ് എത്തിയത് മിഡില്‍ ഈസ്റ്റില്‍ നിന്ന്; ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട!

സിഡ്‌നി തുറമുഖത്ത് മാര്‍ബിളെന്ന പേരില്‍ എത്തിയ കണ്ടെയ്‌നറില്‍ 2 ടണ്‍ മെത്താംഫെറ്റമിന്‍ പിടിച്ചെടുത്തു; ഷിപ്‌മെന്റ് എത്തിയത് മിഡില്‍ ഈസ്റ്റില്‍ നിന്ന്; ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട!

രണ്ട് ടണ്ണോളം വരുന്ന മെത്താംഫെറ്റമിന്‍ മയക്കുമരുന്ന് പിടിച്ചെടുത്ത് ഓസ്‌ട്രേലിയന്‍ പോലീസ്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.


സിഡ്‌നി പോര്‍ട്ടിലെത്തിയ ഷിപ്പിംഗ് കണ്ടെയ്‌നറിലാണ് ഐസെന്ന് വിളിക്കപ്പെടുന്ന 1800 കിലോ മയക്കുമരുന്ന് പോലീസ് കണ്ടെത്തിയത്. മാര്‍ബിളിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഏകദേശം 1.6 ബില്ല്യണിലേറെ മൂല്യമുള്ളതാണ് മെത്താംഫെറ്റമിന്‍.

മിഡില്‍ ഈസ്റ്റില്‍ നിന്നുമാണ് മയക്കുമരുന്ന് എത്തിയത്. ഇത് ഇറക്കുമതി ചെയ്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര ബന്ധമുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് അധികൃതര്‍ പറയുന്നു.

ഇത്രയും വലിയ തോതില്‍ മയക്കുമരുന്ന് പിടിക്കപ്പെടാതെ ഇറക്കുമതി ചെയ്യാനുള്ള സംഘത്തിന്റെ ശ്രമം അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ 'ഐസ് മഹാമാരിയുടെ' പിടിയിലാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

മയക്കുമരുന്ന് മൂലം ക്രൂരമായ കുറ്റകൃത്യങ്ങളും, അഡിക്ഷനും, മാനസിക ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് ഏകദേശം 1.2 മില്ല്യണ്‍ ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായാണ് കണക്ക്.
Other News in this category



4malayalees Recommends