പ്രവചനങ്ങള്‍ വഴിമാറും, ഭവനവില ഇടിയും! ഭവനവിലകള്‍ മുന്‍പ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ താഴേക്ക്; ആര്‍ബിഎ നടപടികള്‍ ഫലം കാണുന്നു

പ്രവചനങ്ങള്‍ വഴിമാറും, ഭവനവില ഇടിയും! ഭവനവിലകള്‍ മുന്‍പ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ താഴേക്ക്; ആര്‍ബിഎ നടപടികള്‍ ഫലം കാണുന്നു

റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ നടപടികള്‍ സാമ്പത്തിക രംഗത്തെ നിയന്ത്രണത്തിലാക്കുന്നതോടെ രാജ്യത്തെ ഭവനവിലയില്‍ നേരത്തെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കൂപ്പുകുത്തല്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.


അടുത്ത 18 മാസത്തില്‍ ഭവനവില ദേശീയ തലത്തില്‍ 18 ശതമാനം താഴുമെന്നാണ് കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ ജൂണില്‍ പ്രവചിച്ചത്. എന്നാല്‍ അപ്രതീക്ഷിത ഘടകങ്ങള്‍ ഈ സമയപരിധി നേരത്തെയാക്കി മാറ്റുകയാണ്.

15 ശതമാനം വില താഴുമെന്ന പ്രവചനങ്ങളില്‍ മാറ്റമില്ലെങ്കിലും ഈ വീഴ്ചയുടെ വേഗത മുന്‍പ് പ്രതീക്ഷിച്ചതിലും വേഗത്തിലായിരിക്കുമെന്ന് ബാങ്ക് ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ ആര്‍ബിഎ ക്യാഷ് റേറ്റ് 50 ബേസിസ് പോയിന്റ് വെട്ടിച്ചുരുക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്. 2023 അവസാനത്തോടെ മാത്രമാകും വിലകള്‍ അല്‍പ്പമെങ്കിലും ഉയരുകയെന്ന് സിബിഎ പറയുന്നു.

വരുന്ന മാസങ്ങളില്‍ ആര്‍ബിഎ റേറ്റില്‍ 75 ബേസിസ് പോയിന്റ് വര്‍ദ്ധന വരുത്തുമെന്നാണ് കരുതുന്നത്. ഇതോടെ ക്യാഷ് റേറ്റ് 2.6 ശതമാനത്തിലേക്ക് ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
Other News in this category



4malayalees Recommends