കുടിച്ചാല്‍ പണികിട്ടും? ജനപ്രിയ ബിയര്‍ തിരിച്ചുവിളിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍; നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ കുടിക്കാതെ തിരിച്ചേല്‍പ്പിക്കുക

കുടിച്ചാല്‍ പണികിട്ടും? ജനപ്രിയ ബിയര്‍ തിരിച്ചുവിളിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍; നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ കുടിക്കാതെ തിരിച്ചേല്‍പ്പിക്കുക

കുടിച്ചാല്‍ ഹാനികരമായേക്കാമെന്ന ആശങ്കയില്‍ ജനപ്രീതി നേടിയ ബിയര്‍ തിരിച്ചുവിളിച്ച് വൂള്‍സ്‌വര്‍ത്സും, കോള്‍സും. ഈഗിള്‍ ബേ ബ്രൂവിംഗ് കമ്പനിയുടെ എക്‌സ്പിഎ 375 എംഎല്‍ കാനുകളാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പിന്‍വലിക്കപ്പെട്ടിരിക്കുന്നത്.


2023 ഏപ്രില്‍ 19ന് മുന്‍പ് ഉപയോഗിക്കേണ്ടതെന്ന് രേഖപ്പെടുത്തിയ ബാച്ച് ബിയറുകളാണ് കുടിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അധിക തോതില്‍ ആല്‍ക്കഹോളും, കാര്‍ബണൈസേഷന്‍ കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പ് വന്നത്.

ഇത് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ രോഗകാരണമായി മാറിയേക്കാനും, പരുക്കേല്‍ക്കാനും സാധ്യതയുണ്ടെന്നാണ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നത്. ഈ ഉത്പന്നങ്ങള്‍ ആളുകള്‍ കുടിക്കുകയോ, തുറക്കുകയോ ചെയ്യാതെ തിരികെ നല്‍കി ഫുള്‍ റീഫണ്ട് വാങ്ങാനാണ് നിര്‍ദ്ദേശം.
Other News in this category



4malayalees Recommends