ചുരുങ്ങിയ കളിയില്‍, കൂടുതല്‍ പണം; അന്താരാഷ്ട്ര താരങ്ങള്‍ക്ക് വമ്പന്‍ പ്രതിഫലം, പ്രാദേശിക താരങ്ങള്‍ക്ക് അടിസ്ഥാന കരാറും; ബിഗ് ബാഷ് ലീഗ് ഡ്രാഫ്റ്റിന് എതിരെ സ്റ്റീവ് സ്മിത്ത്

ചുരുങ്ങിയ കളിയില്‍, കൂടുതല്‍ പണം; അന്താരാഷ്ട്ര താരങ്ങള്‍ക്ക് വമ്പന്‍ പ്രതിഫലം, പ്രാദേശിക താരങ്ങള്‍ക്ക് അടിസ്ഥാന കരാറും; ബിഗ് ബാഷ് ലീഗ് ഡ്രാഫ്റ്റിന് എതിരെ സ്റ്റീവ് സ്മിത്ത്

പുതുതായി ആരംഭിച്ച ബിഗ് ബാഷ് ലീഗ് ഡ്രാഫ്റ്റിനെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. പ്രാദേശിക താരങ്ങള്‍ക്ക് ബിഗ് ബാഷ് കരാറുകളില്‍ അന്താരാഷ്ട്ര താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ നിരക്ക് നിശ്ചയിച്ചതാണ് സ്മിത്തിന്റെ വിമര്‍ശനത്തിന് കാരണം.


എട്ട് ബിഗ് ബാഷ് ഫ്രാഞ്ചൈസികള്‍ 24 അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുടെ സേവനമാണ് നേടിയിരിക്കുന്നത്. പ്ലാറ്റിനം താരങ്ങളായ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്ക് ബിബിഎല്ലില്‍ പങ്കെടുക്കാന്‍ 340,000 ഡോളറാണ് കരാര്‍. ടൂര്‍ണമെന്റില്‍ മൂന്നില്‍ രണ്ട് സമയത്താണ് ഇവരെ ലഭ്യമാകുക.

എന്നാല്‍ കഴിഞ്ഞ ഒരു ദശകമായി മത്സരത്തെ പ്രൊമോട്ട് ചെയ്ത പ്രാദേശിക താരങ്ങള്‍ ഇപ്പോഴും അടിസ്ഥാന കരാറില്‍ തുടരുകയാണ്. ഇവര്‍ക്ക് ശമ്പളത്തിന് പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ബിബിഎല്‍ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ എങ്ങിനെ പരിഹരിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് സ്മിത്ത് വ്യക്തമാക്കി.

എന്നിരുന്നാലും അടുത്ത വര്‍ഷത്തെ ചര്‍ച്ചകളില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിലെ വിവിധ ടൂര്‍ണമെന്റുകള്‍ പരിശോധിച്ചാല്‍ പ്രാദേശിക താരങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്, താരം ചൂണ്ടിക്കാണിച്ചു.
Other News in this category



4malayalees Recommends