90,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള എല്ലാ ജോലികള്‍ക്കും താല്‍ക്കാലിക സ്‌കില്‍ഡ് മൈഗ്രേഷന്‍; പുതിയ വഴി തുറന്നിടണമെന്ന് ആവശ്യപ്പെട്ട് ബിസിനസ്സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ

90,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള എല്ലാ ജോലികള്‍ക്കും താല്‍ക്കാലിക സ്‌കില്‍ഡ് മൈഗ്രേഷന്‍; പുതിയ വഴി തുറന്നിടണമെന്ന് ആവശ്യപ്പെട്ട് ബിസിനസ്സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ

90,000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള എല്ലാ ജോലികള്‍ക്കും താല്‍ക്കാലിക സ്‌കില്‍ഡ് മൈഗ്രേഷന്‍ തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബിസിനസ്സ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ. വിദേശ ജോലിക്കാര്‍ക്ക് മിനിമം വേജ് നല്‍കണമെന്ന യൂണിയനുകളുടെ ആവശ്യത്തിലേക്ക് കടക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.


അടുത്ത ആഴ്ച നടക്കുന്ന ജോബ്‌സ് & സ്‌കില്‍സ് സമ്മേളനത്തില്‍ വാര്‍ഷിക മൈഗ്രേഷന്‍ രണ്ട് വര്‍ഷത്തേക്ക് ഉത്തേജിപ്പിച്ച് നിര്‍ത്തണമെന്ന് ബിസിഎ ആവശ്യപ്പെടും. വര്‍ഷത്തില്‍ 220,000 കുടിയേറ്റക്കാരെ സ്വീകരിക്കണമെന്നും ആവശ്യം ഉന്നയിക്കും.

രണ്ട് വര്‍ഷത്തെ ക്യാച്ച്-അപ്പ് മൈഗ്രേഷന്‍ നടത്തണമെന്നാണ് ബിസിഎ ആവശ്യപ്പെടുന്നത്. ഓസ്‌ട്രേലിയയുടെ കോവിഡ് അടച്ചുപൂട്ടലുകള്‍ മൂലം നഷ്ടമായ യോഗ്യരായ ജോലിക്കാരെ എത്തിക്കാനാണ് ഇത്. ഈ കാലയളവില്‍ 60,000 പേരെ അധികമായി എത്തിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.

2025 മുതല്‍ പെര്‍മനന്റ് ഇന്‍ടേക്ക് 190,000 ആയി കുറയ്ക്കുകയും ചെയ്യാമെന്ന് ബിസിഎ പറയുന്നു.
Other News in this category



4malayalees Recommends