കോവിഡ് ഐസൊലേഷന്‍ കാലാവധി അഞ്ചു ദിവസമായി കുറച്ചു ; ലക്ഷണമുള്ളവര്‍ പരമാവധി വീട്ടില്‍ തുടരണമെന്ന് പ്രധാനമന്ത്രി

കോവിഡ് ഐസൊലേഷന്‍ കാലാവധി അഞ്ചു ദിവസമായി കുറച്ചു ; ലക്ഷണമുള്ളവര്‍ പരമാവധി വീട്ടില്‍ തുടരണമെന്ന് പ്രധാനമന്ത്രി
ദേശീയ കാബിനറ്റ് അംഗീകരിച്ച പുതിയ നിയമങ്ങള്‍ അനുസരിച്ച് ലക്ഷണമില്ലാത്ത ആളുകള്‍ക്ക് അഞ്ചു ദിവസം മാത്രം ഐസൊലേഷന്‍ മതി.ഏഴു ദിവസത്തില്‍ നിന്ന് അഞ്ചു ദിവസമായി ഐസൊലേഷന്‍ കുറച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് വ്യക്തമാക്കി. ലക്ഷണങ്ങളുണ്ടെങ്കില്‍ പരമാവധി വീട്ടില്‍ തന്നെ തുടരണമെന്ന് ആല്‍ബനീസ് പറഞ്ഞു.ദേശീയ ക്യാബിനറ്റിലാണ് തീരുമാനം.മാറ്റങ്ങള്‍ അടുത്ത വെള്ളിയാഴ്ച അതായത് സെപ്റ്റംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും.



'ആളുകള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.പ്രായമായവര്‍, വൈകല്യം, ഹോം കെയര്‍ എന്നിവയിലുള്ള ആളുകള്‍ രോഗലക്ഷണമാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ഏഴ് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

ഐസൊലേഷന്‍ റൂള്‍ മാറിയതോടെ പാന്‍ഡെമിക് ലീവ് പെയ്‌മെന്റിലും മാറ്റമുണ്ടാകും. രണ്ടാഴ്ചക്കുള്ളില്‍ വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും ആല്‍ബനീസ് പറഞ്ഞു. ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാര്‍ സെപ്തംബര്‍ 9 വെള്ളിയാഴ്ച മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല.



Other News in this category



4malayalees Recommends