പാലക്കാട് സ്വദേശിനി സിഡ്‌നിയിലെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവം ; ദുരൂഹതയില്ലെന്ന് സ്ഥാപനം ; അന്വേഷണം തുടരുന്നതായി പൊലീസ്

പാലക്കാട് സ്വദേശിനി സിഡ്‌നിയിലെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച സംഭവം ; ദുരൂഹതയില്ലെന്ന് സ്ഥാപനം ; അന്വേഷണം തുടരുന്നതായി പൊലീസ്
അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്റ് യങ്ങിന്റ സിഡ്‌നി ഓഫീസിനു താഴെ നിന്ന് പാലക്കാട് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ദാരുണ സംഭവം നടന്നത്.

കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് യുവതി സഹപ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പിന്നീട് യുവതി തിരികെ ഓഫീസിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി 12.20ഓടെ (27 ഓഗസ്റ്റ്) സ്ഥലത്തെത്തിയ അത്യാഹിത സേവന വിഭാഗവും, പോലീസുമാണ് മൃതദേഹം കണ്ടെത്തിയത്.

സ്വകാര്യതയും, പോലീസ് അന്വേഷണവും കണക്കിലെടുത്ത് വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കമ്പനി അറിയിച്ചു.

സംഭവത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പോലിസ് അറിയിച്ചിരിക്കുന്നതെന്ന് കമ്പനി സിഇഒ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി 7.30ടെ പുറത്ത് പോയ യുവതി അര്‍ദ്ധരാത്രിയാണ് കമ്പനിയില്‍ തിരിച്ചെത്തിയതെന്നും കമ്പനി അറിയിച്ചു. പോലീസ് അന്വേഷണത്തോട് EY സഹകരിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

അതേസമയം, യുവതിയുടെ മരണത്തെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

വിവാഹ ശേഷം ഒരു വര്‍ഷമായി സിഡ്‌നി നഗരത്തിലുള്ള ഡാര്‍ലിംഗ് ഹാര്‍ബറില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി സിംഗപൂരില്‍ പോയി മടങ്ങിവന്ന ഭര്‍ത്താവ് ഭാര്യയെ അന്വേഷിച്ച സമയത്താണ് മരണ വിവരം അറിഞ്ഞത്. ഓഫീസില്‍ നടന്ന പാര്‍ട്ടിയ്ക്ക് ശേഷം മരണം സംഭവിച്ചതാണെന്നാണ് സൂചന. പൊലീസ് വിശദ അന്വേഷണം തുടങ്ങി.



Other News in this category



4malayalees Recommends