കടുത്ത ലേബര്‍ ക്ഷാമം നേരിട്ട് ഓസ്‌ട്രേലിയ; വിസാ നിയമങ്ങളില്‍ ഇളവ് നല്‍കുന്നു; ഈ സാമ്പത്തിക വര്‍ഷം 109,000 സ്‌കില്‍ഡ് ഓസ്‌ട്രേലിയന്‍ വിസകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപനം

കടുത്ത ലേബര്‍ ക്ഷാമം നേരിട്ട് ഓസ്‌ട്രേലിയ; വിസാ നിയമങ്ങളില്‍ ഇളവ് നല്‍കുന്നു; ഈ സാമ്പത്തിക വര്‍ഷം 109,000 സ്‌കില്‍ഡ് ഓസ്‌ട്രേലിയന്‍ വിസകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപനം

ലോകത്തില്‍ തന്നെ ഏറ്റവും ഗുരുതരമായ ലേബര്‍, സ്‌കില്‍സ് ക്ഷാമം അനുഭവിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ. കാനഡയാണ് ഇതില്‍ മുന്നില്‍. ജൂലൈയില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലാത്ത ജനങ്ങളുടെ അതേ നിലവാരത്തിലാണ് തൊഴിലവസരങ്ങളുള്ളതെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു.


ഈ അവസ്ഥ മാറ്റാനും, ലേബര്‍ ക്ഷാമം പരിഹരിക്കാനും നിരവധി സ്‌കില്‍ഡ് വിസാ കാറ്റഗറികളില്‍ ക്വോട്ട വര്‍ദ്ധിപ്പിക്കുകയാണ് ഓസ്‌ട്രേലിയ. 2022-23 മൈഗ്രേഷന്‍ പ്രോഗ്രാം അനുസരിച്ച് സ്‌കില്‍ഡ് വിസാ ടൈപ്പ് ക്വോട്ട വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം 109,900 സ്‌കില്‍ഡ് ഓസ്‌ട്രേലിയന്‍ വിസകള്‍ അനുവദിക്കുമെന്നാണ് പ്രഖ്യാപനം. സ്റ്റേറ്റ് നോമിനേറ്റഡ് വിസകള്‍ക്കാണ് ഉയര്‍ന്ന മുന്‍ഗണന. പോയിന്റ് അടിസ്ഥാനമാക്കിയ സ്‌കില്‍ഡ് ഇന്‍ഡിപെന്‍ഡന്റ് വിസയാണ് ഇതില്‍ ജനപ്രിയം.

ഓസ്‌ട്രേലിയയില്‍ താമസിക്കാനും, ഏതെങ്കിലും ഭാഗത്ത് ജോലി ചെയ്യാനും ഈ വിസ അനുമതി നല്‍കുന്നു. സ്റ്റേറ്റ് നോമിനേറ്റഡ് (സബ്ക്ലാസ് 190) വിസ ആണെങ്കില്‍ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ തന്നെ പെര്‍മനന്റ് റസിഡന്‍സി ലഭിക്കും.

റീജ്യണല്‍ സ്റ്റേറ്റ് നോമിനേറ്റഡ് (സബ്ക്ലാസ് 491) ഒരു താല്‍ക്കാലി വിസയാണ്. എന്നാല്‍ ഇത് പെര്‍മനന്റ് റസിഡന്‍സിയിലേക്ക് വഴിതുറക്കും. മെഡികെയര്‍ പോലുള്ള ഓഫറുകളും ഇത് നല്‍കുന്നു.
Other News in this category



4malayalees Recommends