കൂട്ടപ്പലായനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് നഷ്ടം 6 ലക്ഷം ജോലിക്കാര്‍; നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ നഷ്ടം നികത്താന്‍ 2024 വരെ കാത്തിരിക്കണം; കുടിയേറ്റ സിസ്റ്റം മാറ്റിമറിക്കണമെന്ന് സെഡാ

കൂട്ടപ്പലായനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് നഷ്ടം 6 ലക്ഷം ജോലിക്കാര്‍; നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ നഷ്ടം നികത്താന്‍ 2024 വരെ കാത്തിരിക്കണം; കുടിയേറ്റ സിസ്റ്റം മാറ്റിമറിക്കണമെന്ന് സെഡാ

ഓസ്‌ട്രേലിയയുടെ നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ 2024 വരെ സമ്പൂര്‍ണ്ണമായി തിരിച്ചെത്തില്ലെന്ന് മുന്നറിയിപ്പ്. മഹാമാരി മൂലം 6 ലക്ഷത്തിലേറെ ആളുകളെ രാജ്യത്തിന് തൊഴില്‍മേഖലയില്‍ നിന്നും നഷ്ടമായതെന്ന് കമ്മിറ്റി ഫോര്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് ഓഫ് ഓസ്‌ട്രേലിയ- സെഡാ വ്യക്തമാക്കി.


കോവിഡ്-19 മൂലം താറുമാറായ മൈഗ്രേഷന്‍ സിസ്റ്റത്തെ ഏത് വിധത്തില്‍ നേരിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് ആല്‍ബനീസ് ഗവണ്‍മെന്റിനോട് സെഡാ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മൈഗ്രേഷന്‍ വര്‍ദ്ധിപ്പിച്ചും, വിസാ പ്രൊസസിംഗ് ബാക്ക്‌ലോഗുകള്‍ ക്ലിയര്‍ ചെയ്തുമാകണം ഇത് നടപ്പാക്കേണ്ടത്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ തൊഴില്‍, സ്‌കില്‍ഡ് സമ്മിറ്റ് നടക്കുന്നതിന് മുന്നോടിയായാണ് സെഡാ റിപ്പോര്‍ട്ട് പുറത്തുവന്നത്. വിസാ നടപടികള്‍ പരിഷ്‌കരിക്കാനാണ് റിപ്പോര്‍ട്ട് പ്രധാനമായും ആവശ്യപ്പെടുന്നത്. വിവിധ വിസകള്‍ക്ക് യോഗ്യതയുള്ള സ്‌കില്‍സ് ഷോര്‍ട്ടേജ് ലിസ്റ്റ് ഒരുമിച്ച് ആക്കുകയോ, പകരമായി വരുമാന പരിധിയും, ജോലിയും നോക്കി വിസ നല്‍കുകയോ വേണമെന്നും റിപ്പോര്‍ട്ട് ആശ്യപ്പെടുന്നു.

ഏജ്ഡ് കെയര്‍, ചൈല്‍ഡ് കെയര്‍, ഡിസെബിലിറ്റി, ഹെല്‍ത്ത്‌കെയര്‍ വര്‍ക്ക്‌ഫോഴ്‌സിനെ ശക്തിപ്പെടുത്താന്‍ എസെന്‍ഷ്യല്‍ സ്‌കില്‍സ് വിസ അനുവദിക്കാനും സെഡാ ആവശ്യപ്പെടുന്നുണ്ട്.
Other News in this category



4malayalees Recommends