ഓസ്‌ട്രേലിയയില്‍ വീടു വില വീണ്ടും ഇടിഞ്ഞു ; 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട് 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ വീടു വില വീണ്ടും ഇടിഞ്ഞു ; 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട് 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട്
ഓഗസ്റ്റ് മാസത്തില്‍ ഓസ്‌ട്രേിലയയിലെ വീട് വില 1.6 ശതമാനം ഇടിഞ്ഞതായി കോര്‍ലോജിക്കിന്റെ റിപ്പോര്‍ട്ട്. 1983ന് ശേഷം ആദ്യമായാണ് ഒരു മാസത്തില്‍ ഇത്രയും വില കുറയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഡാര്‍വിന്‍ ഒഴികെ മറ്റെല്ലാ തലസ്ഥാന നഗരങ്ങളിലും വില കുറഞ്ഞു എന്നാണ് കോര്‍ ലോജിക് ചൂണ്ടിക്കാട്ടുന്നത്. ഡാര്‍വിനില്‍ 0.9 ശതമാനം വര്‍ദ്ധനവുണ്ടായി. പലിശ നിരക്ക് കുതിച്ചുയര്‍ന്നതും, ജീവിതച്ചെലവ് കൂടിയതുമാണ് വീട് വാങ്ങുന്നതില്‍ നിന്ന് പലരെയും അകറ്റിനിര്‍ത്തുന്നതെന്ന് കോര്‍ ലോജിക്കിന്റെ എലിസ ഓവന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 28 ശതമാനം വില ഉയര്‍ന്ന ശേഷമാണ് വിപണി തുടര്‍ച്ചയായ ഇടിവിലേക്ക് നീങ്ങിയത്

സിഡ്‌നിയിലാണ് വില ഏറ്റവും കുറഞ്ഞത്. 2.3 ശതമാനമാണ് സിഡ്‌നിയിലെ ഓഗസ്റ്റ് മാസത്തിലെ ഇടിവ്.

ബ്രിസ്‌ബൈില്‍ 1.8 ശതമാനവും, കാന്‍ബറയിലും, ഹോബാര്‍ട്ടിലും 1.7 ശതമാനവും വില കുറഞ്ഞു. മെല്‍ബണില്‍ 1.2 ശതമാനം കുറഞ്ഞപ്പോള്‍, പെര്‍ത്തില്‍ 0.2 ശതമാനവും, അഡ്‌ലൈഡില്‍ 0.1 ശതമാനവുമാണ് കുറവ്.,

കഴിഞ്ഞ മൂന്നു മാസം കൊണ്ട് ദേശീയ തലത്തില്‍ 3.4 ശതമാനത്തിന്റെ കുറവുണ്ടായി എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

സിഡ്‌നിയില്‍ 5.9 ശതമാനവും, മെല്‍ബണില്‍ 3.8 ശതമാനവുമാണ് മൂന്നു മാസത്തില്‍ വില കുറഞ്ഞത്. തലസ്ഥാന നഗരങ്ങള്‍ക്ക് പുറമേ, ഉള്‍നാടന്‍ മേഖലകളിലും വില കുറയുന്നുണ്ട്.


Other News in this category



4malayalees Recommends