ന്യൂ സൗത്ത് വെയില്‍സില്‍ ആയിരക്കണക്കിന് നഴ്‌സുമാരും മിഡ് വൈഫുമാരും 24 മണിക്കൂര്‍ സമരത്തില്‍ ; സ്റ്റാഫ് അനുപാതവും ന്യായമായ വേതനവും തേടി പ്രതിഷേധം ശക്തമാക്കി

ന്യൂ സൗത്ത് വെയില്‍സില്‍ ആയിരക്കണക്കിന് നഴ്‌സുമാരും മിഡ് വൈഫുമാരും 24 മണിക്കൂര്‍ സമരത്തില്‍ ; സ്റ്റാഫ് അനുപാതവും ന്യായമായ വേതനവും തേടി പ്രതിഷേധം ശക്തമാക്കി
ന്യൂ സൗത്ത് വെയില്‍സില്‍ ആയിരക്കണക്കിന് നഴ്‌സുമാരും മിഡ്‌വൈഫുമാരും 24 മണിക്കൂര്‍ സമരത്തിലാണ്.

നഴ്‌സുമാരും മിഡ്‌വൈഫുമാരും കോവിഡ് സമയത്ത് വന്‍തോതിലുള്ള ജോലിഭാരം ആണ് അനുഭവിച്ചത്. ഇപ്പോഴും കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി. സ്റ്റാഫ്‌പേഷ്യന്റ് അനുപാതത്തിനും ശമ്പള വര്‍ദ്ധനവിനും ആവശ്യപ്പെട്ടാണ് സമരം.

രാവിലെ 7 മുതല്‍ സംസ്ഥാനത്തുടനീളമുള്ള ആശുപത്രികള്‍ക്ക് പുറത്ത് നിരവധി കമ്മ്യൂണിറ്റി റാലികള്‍ നടക്കും. ചില ശസ്ത്രക്രിയകള്‍ വൈകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജീവന്‍ രക്ഷിക്കേണ്ടതായുള്ള എമര്‍ജന്‍സി വിഭാഗങ്ങള്‍ സമരത്തിന്റെ ഭാഗമാകില്ല.

NSW nurse and midwife strike March 31

റെയില്‍ ട്രാമും ബസ് യൂണിയനും ഉള്‍പ്പെടെ സമരങ്ങള്‍ നടന്നുവരികയാണ്, രോഗികളുടേയും ജീവനക്കാരുടെയും അനുപാതം പരിഹരിക്കാന്‍ സര്‍ക്കാരിനോട് യൂണിയന്‍ ആവശ്യപ്പെട്ടു.പൊതു ആശുപത്രികളിലോ ആരോഗ്യ സൗകര്യങ്ങളിലോ ഞങ്ങള്‍ക്ക് ഇപ്പോഴും രോഗികളുടേയും ജീവനക്കാരുടേയും അനുപാതം നിര്‍ബന്ധമാക്കിയിട്ടില്ല, ഇത് രോഗികളെ ജീവന്‍ അപകടത്തിലാക്കുന്നു.

'നഴ്‌സുമാരും മിഡ്‌വൈഫുമാരും അവരുടെ രോഗികളെ കുറിച്ചും രോഗികള്‍ക്കായി അവര്‍ക്ക് എന്തുചെയ്യാന്‍ കഴിയാത്തതിനെ കുറിച്ചും സമ്മര്‍ദ്ദത്തിലാണ്.

റീജിയണല്‍ നഴ്‌സുമാരും മെട്രോപൊളിറ്റന്‍ നഴ്‌സുമാരും അമിതമായി ജോലി ചെയ്യുന്നുണ്ടെന്ന് യൂണിയന്‍ വ്യക്തമാക്കി.

സ്റ്റാഫ് അനുപാതം, സുരക്ഷിതമായ ജോലിസ്ഥലം, ന്യായമായ വേതനം എന്നതാണ് സമരക്കാരുടെ ആവശ്യം.



Other News in this category



4malayalees Recommends