ഓസ്‌ട്രേലിയയ്ക്ക് ലക്ഷക്കണക്കിന് ജോലിക്കാരെ വേണം; വിസാ പ്രൊസസിംഗ് സമയം കൈവിട്ടതോടെ കഴിവുള്ള ജോലിക്കാര്‍ പടിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന ഗതികേട്

ഓസ്‌ട്രേലിയയ്ക്ക് ലക്ഷക്കണക്കിന് ജോലിക്കാരെ വേണം; വിസാ പ്രൊസസിംഗ് സമയം കൈവിട്ടതോടെ കഴിവുള്ള ജോലിക്കാര്‍ പടിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന ഗതികേട്

ഓസ്‌ട്രേലിയയിലെ വിസാ പ്രൊസസിംഗിന് ആവശ്യമായി വരുന്ന സമയം കൈവിട്ട് കുതിച്ചതോടെ ലക്ഷക്കണക്കിന് ജോലിക്കാര്‍ പടിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന അവസ്ഥ നേരിടുകയാണ്. ബിസിനസ്സുകളെ തകര്‍ക്കാനും, സമ്പദ് വ്യവസ്ഥയെ ക്ഷീണിപ്പിക്കുകയും ചെയ്യുന്ന തോതിലാണ് ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം നേരിടുന്നത്.


രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ശനമായ ബോര്‍ഡര്‍ നിയന്ത്രണങ്ങളും, ഹോളിഡേ ജോലിക്കാരുടെയും, വിദേശ ജോലിക്കാരുടെയും പലായനവും ചേര്‍ന്ന് കോര്‍പറേറ്റ് ഓസ്‌ട്രേലിയയില്‍ ജോലികള്‍ക്ക് ആളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായി മാറിയ അവസ്ഥയാണ്.

ആഗസ്റ്റ് 12 വരെ മാത്രം 914,000 പെര്‍മനന്റ്, ടെമ്പററി വിസാ ആപ്ലിക്കേഷനുകളുടെ ബാക്ക്‌ലോഗ് രൂപപ്പെട്ടതോടെ കൂടുതല്‍ കുടിയേറ്റക്കാരെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ പ്രതിസന്ധി നേരിടുകയാണ്.

ഇതില്‍ ഏകദേശം 370,000 വിസകളും താല്‍ക്കാലിക കാറ്റഗറിയില്‍ വരുന്ന സന്ദര്‍ശകരുടെയും, വിദ്യാര്‍ത്ഥികളുടെയും കൂടാതെ സ്‌കില്‍ഡ് വിസകളുമാണ്. നിലവില്‍ ഓസ്‌ട്രേലിയയില്‍ ഉള്ള, പെര്‍മനന്റ് വിസയിലേക്ക് മാറുന്നവരുടെ അപേക്ഷകളും ഇതില്‍ പെടുന്നു.

ഇമിഗ്രേഷന്‍ ഓഫീസുകളില്‍ ജോലിക്കാര്‍ കുറഞ്ഞതോടെ വന്ന കാലതാമസങ്ങളാണ് അപേക്ഷകളുടെ ബാക്ക്‌ലോഗ് സൃഷ്ടിച്ചത്.
Other News in this category



4malayalees Recommends