ഓസ്‌ട്രേലിയയില്‍ ബ്രിഡ്ജിംഗ് വിസയില്‍ ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തണം; ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ നിലവില്‍ രാജ്യത്തുള്ള വിസയുള്ളവരുടെ പെര്‍മനന്റ് റസിഡന്‍സി ഫാസ്റ്റ് ട്രാക്ക് ചെയ്യാന്‍ ഗവണ്‍മെന്റ്

ഓസ്‌ട്രേലിയയില്‍ ബ്രിഡ്ജിംഗ് വിസയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ അവകാശങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കണമെന്ന് ലേബര്‍ ഗവണ്‍മെന്റിന് മുന്നില്‍ ആവശ്യം.

സ്‌കില്‍ഡ് മൈഗ്രേഷന്‍ ഇന്‍ടേക്ക് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ ഹ്യുമാനിറ്റേറിയന്‍ വിസകളുടെ ബാക്ക്‌ലോഗ് അവഗണിക്കരുതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഓസ്‌ട്രേലിയയുടെ സ്‌കില്‍ഡ് മൈഗ്രേഷന്‍ ഇന്‍ടേക് വര്‍ഷത്തില്‍ 160,000 ആളുകള്‍ എന്നതില്‍ നിന്നും 200,000 ആയി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.

ക്യാപ് ഉയര്‍ത്തുന്ന കാര്യത്തില്‍ യൂണിയനുകളും, വ്യവസായങ്ങളും ധാരണയില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍ നിലവില്‍ വിസയുമായി രാജ്യത്തുള്ള ആളുകള്‍ക്ക് പെര്‍മനന്റ് റസിഡന്‍സി വേഗത്തിലാക്കി ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ വര്‍ക്ക്‌ഫോഴ്‌സ് ക്ഷാമം പരിഹരിക്കാന്‍ കഴിയുമോയെന്നാണ് ഗവണ്‍മെന്റ് പ്രധാനമായി പരിഗണിക്കുന്നത്.

താല്‍ക്കാലിക വിസയുള്ളവര്‍ രാജ്യത്ത് നിന്ന് പോകുന്നത് ഒഴിവാക്കാനാണ് ശ്രമം.
Other News in this category

4malayalees Recommends