പെര്‍മനന്റ് മൈഗ്രേഷന്‍ ക്യാപ് 195,000 ആയി ഉയര്‍ത്തി ഓസ്‌ട്രേലിയ; ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ കുടിയേറ്റക്കാരെ എത്തിക്കും; ആയിരക്കണക്കിന് നഴ്‌സുമാര്‍ക്കും, എഞ്ചിനീയര്‍മാര്‍ക്കും അവസരം

പെര്‍മനന്റ് മൈഗ്രേഷന്‍ ക്യാപ് 195,000 ആയി ഉയര്‍ത്തി ഓസ്‌ട്രേലിയ; ജോലിക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ കുടിയേറ്റക്കാരെ എത്തിക്കും; ആയിരക്കണക്കിന് നഴ്‌സുമാര്‍ക്കും, എഞ്ചിനീയര്‍മാര്‍ക്കും അവസരം

പെര്‍മനന്റ് മൈഗ്രേഷനില്‍ 35,000 പേരെ കൂടി വര്‍ദ്ധിപ്പിക്കാനും, പെന്‍ഷന്‍ പറ്റുന്നവര്‍ക്ക് അധിക സമയം ജോലി ചെയ്യാന്‍ സഹായിക്കുന്ന ടാക്‌സ് മാറ്റങ്ങളുമായി ജോബ്‌സ് സമ്മിറ്റ്. 36 കോണ്‍ക്രീറ്റ് ആക്ഷനുകളാണ് ആല്‍ബനീസ് ഗവണ്‍മെന്റ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


തൊഴിലിടങ്ങളില്‍ ബന്ധങ്ങളില്‍ പരിഷ്‌കാരങ്ങളും, മൈഗ്രേഷന്‍ മാറ്റങ്ങളും ഉള്‍പ്പെടെ ഈ വര്‍ഷം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും, ട്രഷറര്‍ ജിം ചാമേഴ്‌സും പ്രഖ്യാപിച്ചിരിക്കുന്നത്.

ജോലിക്കാരെ നിലനിര്‍ത്താനായി പെന്‍ഷന്‍കാര്‍ക്ക് 4000 ഡോളര്‍ ഇന്‍കംടാക്‌സ് ക്രെഡിറ്റും നല്‍കാനാണ് ഗവണ്‍മെന്റിന്റെ പദ്ധതി. ഇതുവഴി പ്രായമായ ഓസ്‌ട്രേലിയന്‍ ജോലിക്കാരെ നിലനിര്‍ത്താന്‍ കഴിയുമെന്ന് ചാമേഴ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

മൈഗ്രേഷന്‍ ക്യാപ് 195,000 പ്ലേസുകളായി ഉയര്‍ത്തുമെന്നാണ് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ'നീല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി ആയിരക്കണക്കിന് എഞ്ചിനീയര്‍മാരെയും, നഴ്‌സുമാരെയും എത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

വിസാ കാത്തിരിപ്പ് കുറയ്ക്കാനും, കുടിയേറ്റ ജോലിക്കാരെ ചൂഷണം ചെയ്യുന്നതിന് എതിരെ നടപടിയെടുക്കാനുള്ള പദ്ധതികളും ആല്‍ബനീസ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.

വിസാ ആപ്ലിക്കേഷന്‍ ബാക്ക്‌ലോഗ് പരിഹരിക്കാന്‍ 500 ജീവനക്കാരെ ആഭ്യന്തര മന്ത്രാലയം കൂടുതലായി വിന്യസിക്കും.
Other News in this category



4malayalees Recommends