ഓസ്‌ട്രേലിയയില്‍ തൊഴിലവസരങ്ങള്‍; സ്‌കില്‍ഡ് മൈഗ്രന്റ്‌സിനുള്ള വിസാ നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സ്റ്റേറ്റുകള്‍

ഓസ്‌ട്രേലിയയില്‍ തൊഴിലവസരങ്ങള്‍; സ്‌കില്‍ഡ് മൈഗ്രന്റ്‌സിനുള്ള വിസാ നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സ്റ്റേറ്റുകള്‍

സ്‌കില്‍ഡ് കുടിയേറ്റക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ വിസാ ആപ്ലിക്കേഷനില്‍ ചില നിബന്ധനകളില്‍ ഇളവ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റുകളും, ടെറിട്ടറികളും. സാധാരണയായി കുടിയേറ്റക്കാരെ എംപ്ലോയേഴ്‌സാണ് വിസയ്ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് വിസയ്ക്കായി നോമിനേറ്റ് ചെയ്യാന്‍ സ്‌റ്റേറ്റിനും, ടെറിട്ടറികള്‍ക്കും സാധിക്കും.


സ്‌റ്റേറ്റ് സ്‌പോണ്‍സേഡ് വിസകള്‍ ലഭിക്കാനുള്ള ചില നിബന്ധനകളിലാണ് ഇളവ്. സ്‌റ്റേറ്റ് നോമിനേറ്റഡ് മൈഗ്രേഷന്‍ പ്രോഗ്രാം വഴിയാണ് ഈ വിസ ലഭ്യമാക്കുക. ഈ വിസയുള്ളവര്‍ക്ക് ഏതെങ്കിലും എംപ്ലോയറുടെ കീഴില്‍ നില്‍ക്കേണ്ടതില്ല. അപേക്ഷകര്‍ക്ക് പ്രായം 45ല്‍ താഴെയായിരിക്കണമെന്നതാണ് നിബന്ധന.

ജോബ് ഗ്യാരണ്ടി ഇല്ലെന്നതിനാല്‍ സ്വയം ജോലി കണ്ടെത്തുകയും വേണം. അപേക്ഷകള്‍ വിജയകരമാണ് സ്‌കില്‍ഡ് നോമിനേറ്ഫഡ് സബ്ക്ലാസ് 190 വിസയാണ് നല്‍കുക. ഈ വര്‍ഷം 50,000 സ്റ്റേറ്റ് നോമിനേറ്റഡ് വിസകള്‍ക്ക് അവസരമുണ്ട്. ന്യൂ സൗത്ത് വെയില്‍സിലാണ് ഏറ്റവും കൂടുതല്‍.

ഒക്യുപേഷന്‍ ലിസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തിയാണ് കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ സ്റ്റേറ്റുകളും, ടെറിട്ടറികളും തയ്യാറാകുന്നത്. ഇത് പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടെങ്കില്‍ സ്‌റ്റേറ്റ് നോമിനേഷനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.
Other News in this category



4malayalees Recommends