പള്ളിയിലെത്തുന്ന വിശ്വാസി നഗ്നചിത്രങ്ങള്‍ വില്‍ക്കുന്നു; ജോലി നിര്‍ത്തിയില്ലെങ്കില്‍ സഭയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണി; 5 ലക്ഷം ഡോളര്‍ കിട്ടുന്ന പണി ഈ 39-കാരിക്ക് അവസാനിപ്പിക്കേണ്ടി വരുമോ?

പള്ളിയിലെത്തുന്ന വിശ്വാസി നഗ്നചിത്രങ്ങള്‍ വില്‍ക്കുന്നു; ജോലി നിര്‍ത്തിയില്ലെങ്കില്‍ സഭയില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണി; 5 ലക്ഷം ഡോളര്‍ കിട്ടുന്ന പണി ഈ 39-കാരിക്ക് അവസാനിപ്പിക്കേണ്ടി വരുമോ?
ഓണ്‍ലൈനില്‍ നഗ്നചിത്രങ്ങള്‍ വിറ്റ് വര്‍ഷത്തില്‍ 500,000 ഡോളര്‍ വരുമാനം നേടുന്ന യുവതിയോട് ഈ ജോലി നിര്‍ത്തിയില്ലെങ്കില്‍ സഭയില്‍ നിന്ന് പുറത്താക്കുമെന്ന് പള്ളിയുടെ ഭീഷണി.

താന്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന ജോലി പള്ളിയിലെ മറ്റ് ചില വിശ്വാസികള്‍ കണ്ടെത്തിയതോടെയാണ് ഹോളി ജെയിന്‍ തന്റെ രഹസ്യങ്ങള്‍ തുറന്നുപറഞ്ഞത്. 39-കാരിയുടെ കരിയറര്‍ സംബന്ധിച്ച് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സെയിന്റ്‌സിലെ ഒരു വിശ്വാസിയാണ് ബിഷപ്പിനെ അറിയിച്ചത്.

ഇതോടെ ബിഷപ്പിനെ കാണാന്‍ തന്നെ വിളിച്ചുവരുത്തിയെന്ന് ഹോളി ജെയിന്‍ പറയുന്നു. താനൊരു നഗ്ന മോഡലാണെന്ന് ഇവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. ഇതോടെയാണ് ഈ ജോലി നിര്‍ത്തുകയോ, പള്ളിയിലേക്ക് വരുന്നത് നിര്‍ത്തുകയോ ചെയ്യാന്‍ ഉപദേശം ലഭിച്ചത്.

എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസത്തില്‍ സണ്‍ഡേ സര്‍വ്വീസിന് മക്കള്‍ക്കൊപ്പം എത്തിയ ഹോളിയെ ഞെട്ടിച്ച് കൊണ്ട് മറ്റ് വിശ്വാസികളെല്ലാം പള്ളിയില്‍ നിന്നും വിട്ടുനിന്നു. എന്നിരുന്നാലും തന്റെ 'ചൂടന്‍' ശരീരം കൊണ്ട് ജീവിക്കുകയാണ് ചെയ്യുന്നതെന്നും, കിടക്ക പങ്കിടുന്നില്ലെന്നും യുവതി വാദിക്കുന്നു. താനൊരു നല്ല വിശ്വാസിയാണെന്നാണ് ഈ 39-കാരിയുടെ നിലപാട്.
Other News in this category



4malayalees Recommends