ന്യൂ സൗത്ത് വെയില്‍സ് നോര്‍ത്ത് ഭാഗങ്ങളില്‍ മഴ ശക്തമാകും ; തീര പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ന്യൂ സൗത്ത് വെയില്‍സ് നോര്‍ത്ത് ഭാഗങ്ങളില്‍ മഴ ശക്തമാകും ; തീര പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി
ശനിയാഴ്ച 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് പ്രവചിക്കുന്നതിന് മുന്നോടിയായി ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് സംസ്ഥാനത്തിന്റെ മിഡ് നോര്‍ത്ത് കോസ്റ്റിലേക്ക് അടിയന്തര സേവനങ്ങള്‍ തേടി.

കനത്ത മഴ, ശക്തമായ കാറ്റ്, മിന്നല്‍ വെള്ളപ്പൊക്കം, വലിയ തിരമാലകള്‍ എന്നിവ കാരണം ന്യൂ സൗത്ത് വെയില്‍സ് തീരത്തിന്റെ വടക്കന്‍ പകുതിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

കോഫ്‌സ് ഹാര്‍ബറിനും പോര്‍ട്ട് മക്വാരിയ്ക്കും ഇടയിലുള്ള പ്രദേശങ്ങളും മറ്റ് പ്രദേശങ്ങളിലും മഴ ശക്തമാകും.'വാരാന്ത്യത്തിലെ ഏറ്റവും വലിയ അപകടസാധ്യത ശക്തമായ മഴയുണ്ടാകുമെന്നും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും കോഫ്‌സ് ഹാര്‍ബര്‍ എസ്ഇഎസ് ഡെപ്യൂട്ടി യൂണിറ്റ് കമാന്‍ഡര്‍ മാര്‍ട്ടിന്‍ വെല്‍സ് പറഞ്ഞു.

ഒറാറ, ഹേസ്റ്റിംഗ്‌സ്, ബെല്ലിഞ്ചര്‍, കലംഗ് നദികളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വെള്ളപ്പൊക്കം ഉയര്‍ന്നാല്‍ സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരോട് മാറി താമസിക്കാനും നിര്‍ദ്ദേശിച്ചു.

കോഫ്‌സ് ഹാര്‍ബറില്‍ ഒരു ഹെലികോപ്റ്റര്‍ അടിയന്തര സഹായത്തിനായി നിര്‍ത്തിയിട്ടുണ്ട് , എന്തെങ്കിലും രക്ഷാപ്രവര്‍ത്തനം ഉണ്ടായാല്‍ സഹായിക്കാന്‍ ലിസ്‌മോറില്‍ നിന്ന് ഉയര്‍ന്ന ക്ലിയറന്‍സ് വാഹനം കൊണ്ടുവന്നിട്ടുമുണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

Other News in this category



4malayalees Recommends