മികച്ച കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയോട് അപ്രിയം; മത്സരം കാനഡ, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവരോട്; ഇമിഗ്രേഷന്‍ ക്വാട്ട വര്‍ദ്ധിപ്പിച്ച് ഓസ്‌ട്രേലിയ കുടിയേറ്റക്കാരെ ചാക്കിലാക്കാന്‍ അങ്കത്തിനൊരുങ്ങുന്നു

മികച്ച കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയോട് അപ്രിയം; മത്സരം കാനഡ, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവരോട്; ഇമിഗ്രേഷന്‍ ക്വാട്ട വര്‍ദ്ധിപ്പിച്ച് ഓസ്‌ട്രേലിയ കുടിയേറ്റക്കാരെ ചാക്കിലാക്കാന്‍ അങ്കത്തിനൊരുങ്ങുന്നു

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ ക്വാട്ട വര്‍ദ്ധിപ്പിച്ച് നടത്തിയ പ്രഖ്യാപനം ഒട്ടും അതിശയിപ്പിക്കുന്നതല്ല. കാരണം ഓസ്‌ട്രേലിയയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരി വരുത്തിവെച്ച തിരിച്ചടികള്‍ ഒഴിവാക്കാന്‍ ഇത് ഏറെ പ്രധാനമാണെന്്‌ന എല്ലാവര്‍ക്കും അറിയാം.


പെര്‍മനന്റ് ഇമിഗ്രേഷന്‍ 35,000 വര്‍ദ്ധിപ്പിച്ച് ഈ സാമ്പത്തിക വര്‍ഷം തന്നെ 195,000 ആയി ഉയര്‍ത്തുമെന്നാണ് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒ'നീലിന്റെ പ്രഖ്യാപനം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഓസ്‌ട്രേലിയയിലെ നഴ്‌സുമാര്‍ ഡബിളും, ട്രിപ്പിളും ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മികച്ച യോഗ്യതയുള്ള കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയ്ക്ക് പകരം കാനഡ, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്കാണ് പോകുന്നതെന്ന് ഒ'നീല്‍ ചൂണ്ടിക്കാണിച്ചു. 70 വിസാ പ്രോഗ്രാമുകളുമായി ഓസ്‌ട്രേലിയയുടെ ഇമിഗ്രേഷന്‍ പ്രോഗ്രാം സങ്കീര്‍ണ്ണമാണെന്നും അവര്‍ സമ്മതിച്ചു.

ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ഇമിഗ്രേഷന്‍ പ്രോഗ്രാം പുനര്‍നിര്‍മ്മിക്കാന്‍ ഒരു പാനലിനെ നിയോഗിക്കുമെന്ന് ഒ'നീല്‍ അറിയിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends