ഹൈവേയിലെ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

ഹൈവേയിലെ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു
ന്യൂ സൗത്ത് വെയില്‍സിലെ സെന്‍ട്രല്‍ കോസ്റ്റില്‍ രാവിലെ 'ഹൈവേ അപകടത്തില്‍ ഒരു അച്ഛനും മകനും മരിച്ചു.

പസഫിക് ഹൈവേയില്‍ കാംഗി ആംഗിക്കടുത്തുള്ള ഔറിംബയില്‍, രാവിലെ 9 മണിക്ക് മുമ്പാണ് അപകടം നടന്നത്. പിന്നിലെ വാഹനത്തിന് നിയന്ത്രണം നഷ്ടമായപ്പോള്‍ സ്റ്റേഷന്‍ വാഗണ്‍ ഒരു മീഡിയന്‍ സ്ട്രിപ്പില്‍ കുടുങ്ങി. നിര്‍ഭാഗ്യവശാല്‍ രണ്ടും കൂട്ടിയിടിച്ചതായും പ്രാഥമിക വിലയിരുത്തലിന് ശേഷം ടുഗേര ലേക്ക്‌സ് പോലീസ് ജില്ലാ ചീഫ് ഇന്‍സ്‌പെക്ടര്‍ കേണല്‍ ലോട്ട് പറഞ്ഞു.

46 കാരനായ പിതാവും 27 വയസ്സുള്ള മകനും കൊല്ലപ്പെട്ടു. വാഹന അപകടത്തില്‍പ്പെട്ട ഫോര്‍വീലര്‍ വാഹനത്തിലെ 27 കാരന് കാര്യമായി പരിക്കില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് ലോട്ട് പറഞ്ഞു.

ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോക്ടറുടെ മൊഴി ഡിസ്ചാര്‍ജ് ചെയ്ത ശേഷം എടുക്കും. അച്ഛനും മകനും നഷ്ടമായ കുടുംബത്തിന്റെ വേദന വളരെ വലുതാകുമെന്നും പൊലീസ് പറഞ്ഞു. ഈ വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

Other News in this category



4malayalees Recommends