കോവിഡ് തരംഗത്തില്‍ ഇനി പിടിച്ചുനില്‍ക്കാനാകില്ല ; ഐസൊലേഷന്‍ കാലയളവ് കുറയ്ക്കുന്നതോടെ രോഗ വ്യാപനം രൂക്ഷമാകും ; സ്‌കൂളുകളിലും ഓഫീസുകളിലും രോഗികളുടെ എണ്ണമേറും ; ആരോഗ്യമേഖലയെ സമ്മര്‍ദ്ദത്തിലാക്കുമെന്നും വിദഗ്ധര്‍

കോവിഡ് തരംഗത്തില്‍ ഇനി പിടിച്ചുനില്‍ക്കാനാകില്ല ; ഐസൊലേഷന്‍ കാലയളവ് കുറയ്ക്കുന്നതോടെ രോഗ വ്യാപനം രൂക്ഷമാകും ; സ്‌കൂളുകളിലും ഓഫീസുകളിലും രോഗികളുടെ എണ്ണമേറും ; ആരോഗ്യമേഖലയെ സമ്മര്‍ദ്ദത്തിലാക്കുമെന്നും വിദഗ്ധര്‍
ഓസ്‌ട്രേലിയയില്‍ 11 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിക്ടോറിയയില്‍ നാലും, ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍സ്ലാന്റിലും രണ്ട് മരണങ്ങള്‍ വീതവുമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്. ലോംഗ് കോവിഡിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഫെഡറല്‍ പാര്‍ലമെന്ററി സമിതി പരിശോധിക്കും. ആരോഗ്യപരമായും സാമ്പത്തികമായും ഏതെല്ലാം രീതിയില്‍ ലോംഗ് കോവിഡ് ബാധിക്കുന്നു എന്ന് അന്വേഷണം നടത്തും.ഇതിനുപുറമെ വിദ്യാഭ്യാസ മേഖലയിലെ പ്രത്യാഘതങ്ങളെക്കുറിച്ചും പഠനം നടത്തും.ഇതുമായി ബന്ധപ്പെട്ട് റെസിഡന്റ്‌സിനും സംഘടനകള്‍ക്കും അവരുടെ അനുഭവങ്ങള്‍ നവംബര്‍ 18ന് മുന്‍പ് സമര്‍പ്പിക്കാം.

കോവിഡ് ഐസൊലേഷന്‍ കാലയളവ് കുറച്ച നടപടിയും പ്രാദേശിക വിമാന സര്‍വീസുകളില്‍ മാസ്‌ക് സംബന്ധമായ നിര്‍ദ്ദേശങ്ങളില്‍ ഇളവ് നടപ്പിലാക്കിയതും തെറ്റായ തീരുമാനങ്ങളാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തി. സെപ്റ്റംബര്‍ ഒന്‍പതിനാണ് പ്രാദേശിക വിമാന സര്‍വീസുകളില്‍ മാസ്‌ക് നിര്‍ദ്ദേശങ്ങളില്‍ ഇളവ് നടപ്പിലാകുന്നത്.

നാന്‍സി ബാക്സ്റ്റര്‍, സി റെയ്‌ന മക്കിന്ടയര്‍ തുടങ്ങിയ ഓസ്‌ട്രേലിയയിലെ മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ ഈ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഐസൊലേഷന്‍ കാലയളവ് കുറയ്ക്കുന്നത് മൂലം തൊഴിലിടങ്ങളിലും സ്‌കൂളുകളിലും കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ടാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.അടുത്ത കോവിഡ് തരംഗം ഉണ്ടാകുമ്പോള്‍ കൂടുതല്‍ പേരെ ബാധിക്കുമെന്നും അവര്‍ക്ക് തൊഴിലില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ഐസൊലേഷന്‍ കാലയളവ് കുറയ്ക്കുന്നത് കോവിഡ് കേസുകള്‍ കുതിച്ച് ഉയരാന്‍ കാരണമാകുമെന്നും ഒട്ടേറെ മരണങ്ങള്‍ ഇത് വഴി ഉണ്ടാകുമെന്നും വിക്ടോറിയയുടെ ചീഫ് ഹെല്‍ത് ഓഫീസര്‍ പ്രൊഫെസ്സര്‍ ബ്രെറ്റ് സട്ടന്‍ പറഞ്ഞു.

Other News in this category



4malayalees Recommends