10 മിനിറ്റ് ഇന്റര്‍വ്യൂ, കടന്നുകിട്ടിയാല്‍ മദ്യശാലയില്‍ ജോലി; ഓസ്‌ട്രേലിയയില്‍ ക്രിസ്മസ് സീസണില്‍ ക്ഷാമം ഒഴിവാക്കാന്‍ ഇന്‍സ്റ്റന്റ് ഇന്റര്‍വ്യൂ; തിങ്കള്‍ മുതല്‍ ഞായര്‍ വരെ ഹയറിംഗ് വീക്ക്

10 മിനിറ്റ് ഇന്റര്‍വ്യൂ, കടന്നുകിട്ടിയാല്‍ മദ്യശാലയില്‍ ജോലി; ഓസ്‌ട്രേലിയയില്‍ ക്രിസ്മസ് സീസണില്‍ ക്ഷാമം ഒഴിവാക്കാന്‍ ഇന്‍സ്റ്റന്റ് ഇന്റര്‍വ്യൂ; തിങ്കള്‍ മുതല്‍ ഞായര്‍ വരെ ഹയറിംഗ് വീക്ക്

10 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഇന്റര്‍വ്യൂ പാസാകുന്നവര്‍ക്ക് ജോലി നല്‍കി ഓസ്‌ട്രേലിയയിലെ മദ്യ സ്‌റ്റോര്‍ ഡാന്‍ മര്‍ഫീസ്. ക്രിസ്മസിന് മുന്നോടിയായി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുള്ള നെട്ടോട്ടത്തിന്റെ ഭാഗമാണിത്.

തിങ്കള്‍ മുതല്‍ ഞായര്‍ വരെ നീളുന്ന ഹയറിംഗ് വീക്കില്‍ 2200 കാഷ്വല്‍ ജോലിക്കാരെ എടുക്കാനാണ് ബിസിനസ്സ് ലക്ഷ്യമിടുന്നത്. 50 വര്‍ഷത്തിനിടെ ഏറ്റവും കടുപ്പമേറിയ തൊഴില്‍ വിപണിയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്.

തൊഴിലില്ലായ്മ നിരക്ക് റെക്കോര്‍ഡായ 3.5% മാത്രമാണ്. കഴിഞ്ഞ ആഴ്ച തൊഴിലവസരങ്ങള്‍ക്കായി ആളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ പെര്‍മനന്റ് മൈഗ്രേഷന്‍ ക്യാപ് ഉയര്‍ത്തിയിരുന്നു.

ഈ സാമ്പത്തിക വര്‍ഷം 195,000 ആളുകളെ പ്രവേശിപ്പിക്കുമെന്നാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 35000 പ്ലേസുകളാണ് ഇതിനായി വര്‍ദ്ധിപ്പിച്ചത്.
Other News in this category

4malayalees Recommends