ആനപാപ്പാന്‍മാര്‍ ആവാന്‍ കോട്ടയത്തേക്ക് പോവുകയാണ്... പൊലീസ് അന്വേഷിക്കേണ്ടതില്ല... മാസത്തിലൊരിക്കല്‍ വീട്ടില്‍ വരാമെന്ന് കത്തെഴുതിവച്ച ശേഷം നാടുവിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി

ആനപാപ്പാന്‍മാര്‍ ആവാന്‍ കോട്ടയത്തേക്ക് പോവുകയാണ്... പൊലീസ് അന്വേഷിക്കേണ്ടതില്ല... മാസത്തിലൊരിക്കല്‍ വീട്ടില്‍ വരാമെന്ന് കത്തെഴുതിവച്ച ശേഷം നാടുവിട്ട എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ കണ്ടെത്തി
കുന്നംകുളത്ത് നിന്ന് ആന പാപ്പാന്മാര്‍ ആകാന്‍ നാട് വിട്ട് പോയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര പരിസരത്ത് നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍ കൃഷ്ണ എംഎം എന്നിവരെയാണ് വ്യാഴാഴ്ച വൈകുന്നേരം കാണാതായത്. ആനപാപ്പാന്‍മാര്‍ ആവാന്‍ കോട്ടയത്തേക്ക് പോവുകയാണ്. പൊലീസ് അന്വേഷിക്കേണ്ടതില്ല. മാസത്തിലൊരിക്കല്‍ വീട്ടില്‍ വരാം എന്ന് കത്തെഴുതിവെച്ചാണ് വിദ്യാര്‍ത്ഥികള്‍ നാട് വിട്ടത്.

ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. പാമ്പാടി രാജന്‍, പുതുപ്പള്ളി കേശവന്‍ അടക്കമുള്ള ആനകളുള്ള കോട്ടയത്തേക്ക് പോവാനാണ് കുട്ടികള്‍ ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് വിവരം. കുട്ടികളെ കണ്ടെത്തിയത് കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കെട്ടിയിരിക്കുന്ന തെച്ചിക്കോട്ടുകാവ് ക്ഷേത്ര പരിസരത്തുനിന്നാണ്.ഇവിടെയെത്തി തങ്ങളെ രാമചന്ദ്രന്റെ പാപ്പാന്‍മാര്‍ ആക്കുമോ എന്ന് അന്വേഷിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ മേഖലയില്‍ അന്വേഷിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് നാട്ടുകാരും പൊലീസും സംഘങ്ങളായി ജില്ലയുടെ പല ഭാഗങ്ങളിലും കെഎസ്ആര്‍ടിസി, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പുലര്‍ച്ചയോടെ തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

Other News in this category



4malayalees Recommends