ബസ് അപകടത്തിന് ശേഷം യാത്രക്കാരനെന്ന പേരില്‍ ചികിത്സ തേടി ; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഒളിവില്‍ ; ബസ് ഉടമകള്‍ പുലര്‍ച്ചെ കൊണ്ടുപോയതെന്ന് സൂചന

ബസ് അപകടത്തിന് ശേഷം യാത്രക്കാരനെന്ന പേരില്‍ ചികിത്സ തേടി ; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഒളിവില്‍ ; ബസ് ഉടമകള്‍ പുലര്‍ച്ചെ കൊണ്ടുപോയതെന്ന് സൂചന
ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ വ്യാജപേരില്‍ ചികിത്സ തേടിയെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ്. ബസ് ഓടിച്ചിരുന്ന ജോമോന്‍ ആണ് അപകടത്തിനു പിന്നാലെ മുങ്ങിയത്. പരിക്കേറ്റ് ഇയാള്‍ ജോജോ എന്ന വ്യാജ പേരില്‍ വടക്കഞ്ചേരി നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി കണ്ടെത്തി.

ബസ് അപകടത്തില്‍ പരുക്കേറ്റു എന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സ തേടിയ ശേഷം ഡ്രൈവര്‍ സ്ഥലം വിടുകയായിരുന്നു. 2.50ഓടെ എത്തിയ ഇയാള്‍ നാലരയോടെ മടങ്ങിയതായാണ് വിവരം. ബസ് ഉടമകള്‍ തന്നെയാണ് ഇയാളെ കൂട്ടിക്കൊണ്ടുപോയതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇയാള്‍ ആശുപത്രിയിലെത്തുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഡ്രൈവര്‍ സ്‌കൂളിലേക്ക് എത്തിയപ്പോള്‍ തന്നെ ക്ഷീണിതനായിരുന്നു എന്ന് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിയുടെ രക്ഷിതാവ് പ്രതികരിച്ചു

Other News in this category



4malayalees Recommends