മീഡിയ വണ്‍, കൈരളി ചാനലുകളുടെ പ്രതിനിധികളെ പുറത്താക്കി ഗവര്‍ണര്‍ ; മുഖം മൂടി ധരിച്ച കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിശദീകരണം

മീഡിയ വണ്‍, കൈരളി ചാനലുകളുടെ പ്രതിനിധികളെ പുറത്താക്കി ഗവര്‍ണര്‍ ; മുഖം മൂടി ധരിച്ച കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിശദീകരണം
എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പ്രസ്സ് മീറ്റിന് ഇടയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊച്ചിയില്‍ ഗവര്‍ണറുടെ പ്രതികരണം എടുക്കാനെത്തിയ മീഡിയ വണ്‍, കൈരളി ചാനലുകളുടെ പ്രതിനിധികളെ പുറത്താക്കി.

തനിക്ക് എതിരെ ക്യാംപെയ്ന്‍ നടത്തുന്നവരാണ് ഇവരെന്നും മുഖംമൂടി ധരിച്ച കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ രണ്ട് ചാനലുകളിലെ പ്രതിനിധിയെ പുറത്താക്കിയ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സംസാരിച്ചത്.

അതേസമയം, മാധ്യമങ്ങളെ പുറത്താക്കിയ നടപടി അസഹിഷ്ണുത അല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായമാണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. രാജ്ഭവനില്‍ നിന്ന് ക്ഷണം ലഭിച്ചാണ് എല്ലാ മാധ്യമങ്ങളും എത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുസംബന്ധിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ഗവര്‍ണര്‍ മറുപടി പറഞ്ഞു.

സര്‍വകലാശാല വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ മാധ്യമ വിലക്ക്. തുടര്‍ന്ന് മറ്റു മാധ്യമങ്ങളോട് സംസാരിച്ച ഗവര്‍ണര്‍ സര്‍വകലാശാല വിഷയത്തില്‍ വൈസ് ചാന്‍സലര്‍മാരുടെ മറുപടി വായിച്ചശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും വ്യക്തമാക്കി.

Other News in this category



4malayalees Recommends