നാവികരെ മാറ്റിയത് തടവുകേന്ദ്രത്തിലേക്ക്; മുറിയില്‍ പൂട്ടിയിട്ട് സൈനികര്‍ കാവല്‍ നില്‍ക്കുന്നു,ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് വിജിത്ത്

നാവികരെ മാറ്റിയത് തടവുകേന്ദ്രത്തിലേക്ക്; മുറിയില്‍ പൂട്ടിയിട്ട് സൈനികര്‍ കാവല്‍ നില്‍ക്കുന്നു,ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് വിജിത്ത്
ഗിനിയില്‍ തടവിലായ കപ്പലില്‍നിന്ന് പുറത്തെത്തിച്ച 15 പേരെയും മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് കൊല്ലം സ്വദേശി വിജിത് വി.നായര്‍. സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും വിജിത് പറഞ്ഞു.

ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് വിജിത്ത് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ടെന്നും ആയുധധാരികളായ പട്ടാളമാണ് പുറത്തുള്ളതെന്നും വിജിത്ത് പറഞ്ഞു.

തടവിലായ നാവികരെ നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞു. അറസ്റ്റിലായ ഫസ്റ്റ് ഓഫിസര്‍ മലയാളി സനു ജോസിനെ കപ്പലില്‍ തിരിച്ചെത്തിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ 26 പേരാണുള്ളത്. ഇവരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 പേര്‍ ഇന്ത്യക്കാരാണ്.

നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.





Other News in this category



4malayalees Recommends