അധ്യാപികയുടെ വസതിയില്‍ വെച്ച് ട്യൂഷനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സത്ക്കാരം, 16 കാരന് മദ്യം നല്‍കി പീഡനം ; തൃശൂരില്‍ ട്യൂഷന്‍ അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്

അധ്യാപികയുടെ വസതിയില്‍ വെച്ച് ട്യൂഷനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സത്ക്കാരം, 16 കാരന് മദ്യം നല്‍കി പീഡനം ; തൃശൂരില്‍  ട്യൂഷന്‍ അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്
ട്യൂഷന്‍ പഠിക്കാനെത്തിയ പതിനാറുകാരന്‍ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അധ്യാപികയുടെ വസതിയില്‍ വെച്ച് ട്യൂഷനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കൂടി സല്‍ക്കാരം നടത്തിയിരുന്നു. ഇതിനിടെയാണ് പതിനാറുകാരന് മദ്യം നല്‍കിയത്. മദ്യം കുടിച്ച് അവശനായ കുട്ടിയെ അധ്യാപിക ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന അധ്യാപിക കോവിഡ് കാലത്താണ് ട്യൂഷന്‍ എടുത്തു തുടങ്ങിയത്. ഇവര്‍ക്ക് മക്കളില്ല. നിരവധി വിദ്യാര്‍ഥികള്‍ ഇവരുടെ അടുത്ത് ട്യൂഷന്‍ പഠിക്കാന്‍ എത്തുന്നുണ്ട്. നേരത്തെ ഫിറ്റ്‌നസ് സെന്ററില്‍ പരിശീലകയായും ജോലി നോക്കിയിരുന്നു. അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്

പതിനാറുകാരനായ വിദ്യാര്‍ഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗ് നടത്തി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തരക്കേടില്ലാതെ പഠിക്കുന്ന വിദ്യാര്‍ഥി അടുത്തിടെ ക്ലാസില്‍ ശ്രദ്ധിക്കാതായതോടെയാണ് അധ്യാപകര്‍ വിഷയത്തില്‍ ഇടപെട്ടത്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും വിദ്യാര്‍ഥി കൃത്യമായി ഉത്തരം പറഞ്ഞിരുന്നില്ല. കണ്‍സിലിംഗ് ഗുണം കണ്ടു. അധ്യാപകര്‍ ശിശുക്ഷേമ സമിതിയെ വിരമറിയിച്ചതോടെ സമിതി പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു. കുട്ടി പറഞ്ഞതു ശരിയാണെന്ന് അധ്യാപിക സമ്മതിച്ചു.

Other News in this category



4malayalees Recommends