മദ്യപിച്ചെത്തി മര്‍ദ്ദനം, ഉറങ്ങാന്‍ അനുവദിക്കില്ല, മാവേലിക്കരയില്‍ 12 കാരന്‍ പിതാവില്‍ നിന്ന് ഏറ്റുവാങ്ങുന്നത് കൊടും ക്രൂരത

മദ്യപിച്ചെത്തി മര്‍ദ്ദനം, ഉറങ്ങാന്‍ അനുവദിക്കില്ല, മാവേലിക്കരയില്‍ 12 കാരന്‍ പിതാവില്‍ നിന്ന് ഏറ്റുവാങ്ങുന്നത് കൊടും ക്രൂരത
12 വയസുകാരനെ പിതാവ് അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങരയ്ക്കു സമീപമുള്ള വീട്ടില്‍ നിന്നുള്ളതാണ് നെഞ്ചുലയ്ക്കുന്ന ദൃശ്യങ്ങള്‍. മദ്യപിച്ചെത്തുന്ന പിതാവ് സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ ആണ് ക്രൂരത പുറത്ത് കൊണ്ടുവന്നത്.

കുട്ടിയെ തല്ലുന്നതായി പരാതിയുണ്ടായതിനെ തുടര്‍ന്ന് രണ്ടു മാസം മുന്‍പ് സംഭവത്തില്‍ കേസെടുത്തതായും, പോലീസ് ഇടപെടലിനു ശേഷം പിന്നീട് പ്രശ്‌നങ്ങളുണ്ടായതായി അറിവില്ല. പുതിയതായി പരാതി ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞതുപ്രകാരം സംഭവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

പിതാവിന്റെ സഹോദരന്റെ വാക്കുകള്‍;

നെഞ്ചുപിടയ്ക്കുന്ന കാഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. തടയാന്‍ പോയാല്‍ അറയ്ക്കുന്ന ഭാഷയില്‍ ചേട്ടന്‍ തെറിവിളിക്കും. ചൈല്‍ഡ് ലൈന്‍ അധികൃതരുടെയും മറ്റും ഇടപെടലുണ്ടാകേണ്ട സാഹചര്യമുണ്ട്. പൊലീസും മറ്റു സംവിധാനങ്ങളും ഇതില്‍ ഇടപെടണമെന്ന ആവശ്യമാണുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് മാവേലിക്കര സ്റ്റേഷനില്‍ ഇതു,സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചേച്ചി (ഏട്ടത്തിയമ്മ)യും ചേട്ടനും വേര്‍പിരിഞ്ഞു.

കുഞ്ഞ് ചേച്ചിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ ചേച്ചി മറ്റൊരാളെ വിവാഹം ചെയ്തു. അപ്പോഴേക്കും കുഞ്ഞിന് അച്ഛനെ കാണണമെന്നായി. കഴിഞ്ഞ വര്‍ഷമാണ് അവനെ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. മാനസിക വെല്ലുവിളി നേടുന്ന കുട്ടി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. തുടക്കത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായില്ല. പിന്നീട് സ്ഥിരം മദ്യപിച്ചെത്തി അവനോട് ദേഷ്യപ്പെടുകയും മര്‍ദിക്കുകയുമായിരുന്നു. അവനെ പലപ്പോഴും ഉറങ്ങാന്‍ പോലും സമ്മതിക്കില്ല.

പലപ്പോഴും എന്താണ് തനിക്കെതിരെ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ കുട്ടി അന്ധാളിച്ചു നില്‍ക്കുന്നത് കാണാം. കുട്ടിയെ മര്‍ദിക്കുന്നത് കണ്ട് തടയാന്‍ പോയാല്‍ തെറിയഭിഷേകമാണ്. അതിക്രമം അമ്മയുള്‍പ്പെടെയുള്ളവര്‍ക്കു നേരെ തിരിഞ്ഞതോടെ മാവേലിക്കര പൊലീസിനെ സമീപിക്കുകയായിരുന്നു. ശിശുസംരക്ഷണ നിയമം അനുസരിച്ച് ചേട്ടനെതിരെ കേസെടുത്തു. ഇടയ്ക്ക് പൊലീസ് വീട്ടില്‍ പരിശോധനയ്ക്കും വന്നു. എന്നാല്‍ അതിനു ശേഷവും കുഞ്ഞിനെ ഉപദ്രവിക്കുന്നതില്‍ മാറ്റമുണ്ടായില്ല.


Other News in this category



4malayalees Recommends