ഹിന്ദു മതത്തിന്റെ ഹോള്‍ സെയില്‍ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎം, കുറി തൊടാന്‍ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ് ; പിന്തുണയുമായി കെ മുരളീധരന്‍

ഹിന്ദു മതത്തിന്റെ ഹോള്‍ സെയില്‍ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎം, കുറി തൊടാന്‍ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ് ; പിന്തുണയുമായി കെ മുരളീധരന്‍
എ കെ ആന്റണിക്ക് പിന്തുണയുമായി കെ മുരളീധരന്‍ എം പി. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കാലത്തും അമ്പലങ്ങളില്‍ പോയിട്ടുണ്ട്. ഹിന്ദു മതത്തിന്റെ ഹോള്‍ സെയില്‍ ബിജെപിക്ക് വിട്ടു കൊടുക്കുന്നത് സിപിഎമ്മാണെന്നും ആന്റണിയെ പിന്തുണച്ച് കെ മുരളീധരന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് സ്ഥാനം കൊടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. കുറി തൊടാന്‍ പാടില്ല എന്ന നിലപാട് ശരിയല്ല. ആന്റണിയുടെ നിലപാട് കൃത്യമാണ്. മൃദു ഹിന്ദുത്വം എന്ന വാക്ക് ലീഗ് ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

സോളാര്‍ കേസില്‍ സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞുവെന്നും കെ മുരളീധരന്‍. വൃത്തി കെട്ട രീതിയിലാണ് പിണറായിയുടെ പൊലീസ് കേസ് അന്വേഷിച്ചത്.മുഖ്യമന്ത്രി പൊതു സമൂഹത്തോട് മാപ്പ് പറയണം. സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തുമോ? എന്നും മുരളീധരന്‍ ചോദിച്ചു.

മൂന്ന് പ്രമുഖര്‍ സി പി എമ്മിന്റെ നേതാക്കളാണ്. സോളാര്‍ കേസിലെ സിബിഐ അന്വേഷണം സ്വര്‍ണക്കടത്തില്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല. എന്തുകൊണ്ട് നേതാക്കന്മാര്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല. സ്വര്‍ണക്കടത്ത് കേസിലും സി ബി ഐ അന്വേഷണം വേണം. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends