ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു ; മരിച്ചത് പുതുവത്സര ആഘോഷത്തിനെത്തിയ യുവാക്കള്‍

ആലപ്പുഴയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു ; മരിച്ചത് പുതുവത്സര ആഘോഷത്തിനെത്തിയ യുവാക്കള്‍
പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തലവടിയില്‍ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനം ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം.

ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷത്തിനെത്തിയതായിരുന്നു യുവാക്കള്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ജീപ്പ് വീട്ടിലേക്ക് ഇടിച്ചുകയറി മതില്‍ തകര്‍ത്തു. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് യുവാക്കള്‍ കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു.

Other News in this category



4malayalees Recommends