കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളം ; പിടികൂടി കൗണ്‍സിലര്‍ ; കട അടപ്പിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളം ; പിടികൂടി കൗണ്‍സിലര്‍ ; കട അടപ്പിച്ചു
ചായക്കടയില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കടുത്ത നടപടി സ്വീകരിച്ച് നഗരസഭ കൗണ്‍സിലര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

കടയില്‍ തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി കൊണ്ടോട്ടി കൗണ്‍സിലര്‍ അലി വെട്ടോടന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു പരിശോധനക്കു ശേഷം ആരോഗ്യ വകുപ്പ് കട അടപ്പിച്ചു.

നഗരസഭക്ക് കീഴിലുള്ള റോഡുകളുടെ സര്‍വേ നടത്തിപ്പിനായാണ് പരിസരത്ത് വാര്‍ഡ് കൗണ്‍സിലര്‍ എത്തിയത്. ഇതിനിടെയാണ് നിരവധി തവണ തോട്ടില്‍നിന്ന് വെള്ളമെടുത്ത് കടയിലെ ജീവനക്കാരന്‍ ചായക്കടയിലേക്ക് പോകുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.

Other News in this category

4malayalees Recommends