മൂന്നര വയസുകാരന്റെ മുഖത്ത് കമ്പുകൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു; അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍
മൂന്നരവയസുകാരന്റെ മുഖത്ത് കമ്പുകൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ ആണ് സുഹൃത്ത് അടിമലത്തുറ, അമ്പലത്തിന്‍മൂല സ്വദേശി റോയി(35)യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. അടിയേറ്റ് മൂന്നരവയസുകാരന്റെ കണ്ണിന് താഴെയും ചുണ്ടിനും മുറിവുണ്ട്. വേദനകൊണ്ട് കരഞ്ഞ കുട്ടിയെ ഇയാള്‍ വീണ്ടും തല്ലിയെന്നും പരാതിയില്‍ പറയുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പുതുവത്സരത്തോടനുബന്ധിച്ച് റോയിയുടെ വീട്ടിലായിരുന്നു കുട്ടിയും അമ്മയും. കുട്ടി ഉറങ്ങുന്നതിനിടെ അമ്മ സമീപത്ത് നടക്കുകയായിരുന്ന പുതുവത്സരാഘോഷം കാണാന്‍ പോയി. സമീപവാസികളാണ് കുട്ടിയുടെ നിലവിളി കേട്ട വിവരം അമ്മയെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ അമ്മയും ആണ്‍സുഹൃത്തും തമ്മില്‍ വഴക്കുണ്ടായെന്ന് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.