പേരയ്ക്ക പറിച്ചതിന് 12 വയസുകാരനെ ബൈക്ക് ഇടിച്ചു വീഴ്ത്തി, ചവിട്ടി; 49 കാരനായ അഷ്‌റഫ് പിടിയില്‍

പേരയ്ക്ക പറിച്ചതിന് 12 വയസുകാരനെ ബൈക്ക് ഇടിച്ചു വീഴ്ത്തി, ചവിട്ടി; 49 കാരനായ അഷ്‌റഫ് പിടിയില്‍
പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വാഴേങ്കട കുനിയന്‍കാട്ടില്‍ 49കാരന്‍ അഷ്‌റഫ് അറസ്റ്റിലായി. പെരിന്തല്‍മണ്ണ ആലിപ്പറമ്പിലാണ് കുട്ടിക്ക് മര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ തുടയെല്ല് പൊട്ടിയ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ സമീപത്തെ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതായി ആരോപിച്ചാണു സ്ഥലമുടമ അഷ്‌റഫ് പിന്തുടര്‍ന്നെത്തി ആക്രമിച്ചത്. ബൈക്ക് കൊണ്ട് കുട്ടിയെ ആദ്യം ഇടിച്ചുവീഴ്ത്തിയെന്നും പിന്നീട് കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു.

പരിക്കേറ്റ കുട്ടിയെ പ്രതിയുടെ ബന്ധുക്കള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വിശദമായ അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാശിശു വികസന വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടു. ചികിത്സ നല്‍കാനും നിര്‍ദേശം നല്‍കി.

Other News in this category



4malayalees Recommends