മാഡം ഒരു സാമൂഹ്യ ദുരന്തമാണ്, അത് സ്വയമേ തോന്നണം ; ബിന്ദു അമ്മിണിക്കെതിരെ മാത്യു സാമുവല്‍

മാഡം ഒരു സാമൂഹ്യ ദുരന്തമാണ്, അത് സ്വയമേ തോന്നണം ; ബിന്ദു അമ്മിണിക്കെതിരെ മാത്യു സാമുവല്‍
ശബരിമലയില്‍ കയറിയതിനെ പേരില്‍ തനിക്ക് ചില ബസുകളില്‍ ഇപ്പോഴും അയിത്തമാണെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. കൃതിക എന്ന ബസും അതേ മാര്‍ഗം സ്വീകരിച്ചെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. നിരവധി ആളുകളാണ് ഇതില്‍ പ്രതികരണവുമായി എത്തിയത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും നാരദന്യൂസിന്റെ ചീഫ് എഡിറ്ററുമായ മാത്യു സാമുവലും സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ബിന്ദു അമ്മിണി മാഡം, ചില ബസുകളില്‍ കൈ കാണിച്ചാല്‍ കയറ്റുന്നില്ല, ആ ലിസ്റ്റില്‍ ഒരു പുതിയ ബസ് കൂടിയുണ്ട് പെര് 'കൃതിക' ഇതാണ് മാഡം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്!

മാഡം ചൂടാകരുത്, ഈയുള്ളവന്‍ ഒരു അഭിപ്രായം പറയുകയാണ്. ഞാനായിരുന്നു ആ ബസിന്റെ ഉടമ or ഡ്രൈവര്‍ എങ്കില്‍, മാഡം എവിടെ താമസിക്കുന്നു, ആ റൂട്ട് പോലും വേണ്ട എന്ന് വെക്കും. ആ ബസ് ഉള്‍പ്പെടെ ഞാന്‍ തോട്ടില്‍ കളയും. ബഹുമാനപ്പെട്ട മാഡം അത്ര വലിയ സംഭാവനയാണ് കേരളത്തിനുവേണ്ടി ചെയ്തിരിക്കുന്നത്. ആ സ്‌നേഹം നിലനിര്‍ത്തുവാന്‍ വേണ്ടിയാണ് ഇതൊക്കെ ഞാന്‍ ചെയ്തത് എന്ന് ഞാന്‍ സ്വയമേ ആശ്വസിച്ചു കൊള്ളാം.

ഇനിയും മാഡം ഒന്ന് ആലോചിച്ചു നോക്കണം, താങ്കളെ ബസ്സില്‍ കയറ്റിയാല്‍, താങ്കള്‍ പറയും ബസ്സുകാരന്‍ ആക്രമിക്കുവാന്‍ ശ്രമിച്ചു, ഇത് മാത്രമായിരുന്നു താങ്കള്‍ ഇത്രയും നാളും ചെയ്തിരുന്ന ലോകോത്തര സാമൂഹിക പ്രവര്‍ത്തനം ഞാന്‍ പറയുന്നില്ല മാഡം ഒരു സാമൂഹ്യ ദുരന്തമാണ്, അത് ബഹുമാനപ്പെട്ട മാഡത്തിന് സ്വയമേ തോന്നണം!

Other News in this category



4malayalees Recommends