പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസ് ; പിതൃസഹോദര പുത്രന്‍ അറസ്റ്റില്‍

പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസ് ; പിതൃസഹോദര പുത്രന്‍ അറസ്റ്റില്‍
പതിനാറുകാരിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ബന്ധുവിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതൃസഹോദര പുത്രനാണ് പ്രതി. 2020ല്‍ പ്രതി പെണ്‍കുട്ടിക്ക് മെഗാ ആപ് എന്ന ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി.സുരക്ഷിതമായ ആപ്പ് ആണെന്ന് പറഞ്ഞ ഇയാള്‍ ആപ്ലിക്കേഷന്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കി. തുടര്‍ന്ന് ആപ്പില്‍ യൂസര്‍നെയിമും പാസ്വേഡും സെറ്റ് ചെയ്തു കൊടുത്തു. യുവാവ് പറഞ്ഞതനുസരിച്ച് കുട്ടി തന്റെ നഗ്‌ന ചിത്രങ്ങള്‍ ആപ്പിലേക്ക് അപ്‌ലോഡ് ചെയുകയായിരുന്നു.ഫെബ്രുവരി അഞ്ചിന് ഈ ചിത്രങ്ങള്‍ ഒരു ടെലഗ്രാം ഗ്രൂപ്പില്‍ കുട്ടിയുടെ സഹപാഠി കണ്ടു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടവണ്ണ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends