അധിക്ഷേപിച്ചത് താങ്ങാനായില്ല ; എട്ടാം ക്ലാസുകാരി ജീവനൊടുക്കിയത് രണ്ട് അധ്യാപകരുടെ പേരെഴുതിവച്ച ശേഷം ; പൊലീസ് കേസെടുത്തു

അധിക്ഷേപിച്ചത് താങ്ങാനായില്ല ; എട്ടാം ക്ലാസുകാരി ജീവനൊടുക്കിയത് രണ്ട് അധ്യാപകരുടെ പേരെഴുതിവച്ച ശേഷം ; പൊലീസ് കേസെടുത്തു
എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ വ്യാഴാചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ അധ്യാപകര്‍ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കല്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് രണ്ടുപേര്‍ക്കും എതിരേ ചുമത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends