യുഎഇയില്‍ വെള്ളക്കെട്ട് ; ഗതാഗത കുരുക്ക്

യുഎഇയില്‍ വെള്ളക്കെട്ട്  ; ഗതാഗത കുരുക്ക്
യുഎഇയില്‍ പല ഭാഗത്തും വെള്ളക്കെട്ട്. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയായിരുന്നു മഴ. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. ഓഫീസുകളിലേക്കുള്ളവര്‍ മണിക്കൂറുകളോളം വെള്ളക്കെട്ടില്‍ കുടുങ്ങി.

ആലിപ്പഴ വര്‍ഷത്തില്‍ ഒട്ടേറെ വാഹനങ്ങളും ഡിസ്‌പ്ലേ ബോര്‍ഡുകളും തകര്‍ന്നു. കെട്ടിടങ്ങളുടെ ചില്ലുകള്‍ വിണ്ടു. റോഡിലെ ബാരിക്കേഡുകളും പറന്നുപോയി. മരങ്ങള്‍ കടപുഴകി. അബുദബി മോഡല്‍ സ്‌കൂള്‍ അങ്കണത്തില്‍ ഷെഡ് തകര്‍ന്നുവീണ് വാഹനങ്ങള്‍ക്ക് നാശമുണ്ടായി.

Other News in this category



4malayalees Recommends