യുപിഐ റുപേ കാര്‍ഡ് സര്‍വീസ് ഇനി അബുദബിയിലും

യുപിഐ റുപേ കാര്‍ഡ് സര്‍വീസ് ഇനി അബുദബിയിലും
എമിറേറ്റില്‍ യുപിഐ റുപേ കാര്‍ഡ് സര്‍വീസ് ലോഞ്ച് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള തടസ്സങ്ങളില്ലാത്ത ഇടപാടുകള്‍ സുഗമമാക്കുകയാണ് ലക്ഷ്യം. യുഎഇ പ്രസിഡന്റിന്റെയും മോദിയുടേയും സാന്നിധ്യത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണപത്രം കൈമാറി.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദി യുഎഇയിലെത്തിയത്. യുഎഇയിലെത്തിയ മോദിയ്ക്ക് ഗംഭീര വരവേല്‍പ്പാണ് യുഎഇയിലെ ഇന്ത്യന്‍ സമൂഹം നല്‍കിയത്. അബുദബിയിലെ സായിദ് സ്‌റ്റേഡിയത്തില്‍ നടന്ന അഹ്‌ലന്‍ മോദി പരിപാടിയില്‍ മോദി പങ്കെടുത്തു. അബുദബിയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. യുഎഇയില്‍ പുതിയ ചരിത്രമെഴുതിയെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രം നിര്‍മ്മിക്കാനുള്ള സഹായങ്ങള്‍ ചെയ്തതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

Other News in this category



4malayalees Recommends