സ്വദേശിവത്കരണത്തില്‍ കൃത്രിമം ; മാനേജര്‍ക്ക് ലക്ഷം ദിര്‍ഹം പിഴ

സ്വദേശിവത്കരണത്തില്‍ കൃത്രിമം ; മാനേജര്‍ക്ക് ലക്ഷം ദിര്‍ഹം പിഴ
സ്വകാര്യ കമ്പനിയില്‍ സ്വദശികളെ നിയമിക്കുന്നതിനായി പ്രഖ്യാപിച്ച നാഫിസ് പദ്ധതിയില്‍ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിയുടെ മാനേജര്‍ക്ക് ദുബൈ കോടതി ലക്ഷം ദിര്‍ഹം പിഴ ചുമത്തി. രണ്ട് ഇമാറാത്തി വനിതകളെ താല്‍ക്കാലികമായി നിയമിച്ച ശേഷം ഈ പെര്‍മിറ്റുകള്‍ കാണിച്ച് സ്വദേശിവത്കരണ നിയമം പാലിച്ചതായി കാണിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്റെ ആരോപണം. നാലുമാസമാണ് സ്വദേശി വനിതകള്‍ സ്ഥാപനത്തില്‍ ജോലി ചെയ്തത്. സര്‍ക്കാരിന്റെ പ്രതിമാസ ആനുകൂല്യം അയ്യായിരം ദിര്‍ഹം നേടുകയെന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി.

Other News in this category



4malayalees Recommends