50,000 ദിര്‍ഹത്തില്‍ താഴെയുള്ള ലേബര്‍ പരാതികള്‍ കോടതിയിലേക്ക് പോകില്ല; പുതിയ ലേബര്‍ നിയമ ഭേദഗതിയോടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അവസരവുമായി യുഎഇ

50,000 ദിര്‍ഹത്തില്‍ താഴെയുള്ള ലേബര്‍ പരാതികള്‍ കോടതിയിലേക്ക് പോകില്ല; പുതിയ ലേബര്‍ നിയമ ഭേദഗതിയോടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അവസരവുമായി യുഎഇ
പുതിയ ലേബര്‍ നിയമ ഭേദഗതിയിലൂടെ 50,000 ദിര്‍ഹമോ, അതില്‍ താഴെയോ ഉള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് & എമിററ്റൈസേഷന് അധികാരം ലഭിക്കും. ഇതോടെ ഇത്തരം തര്‍ക്കങ്ങള്‍ കോടതിയില്‍ പോകാതെ പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ അവസരം ലഭിക്കും.

ഏത് ജോലിക്കാര്‍ക്കും ഇത്തരമൊരു ലേബര്‍ തര്‍ക്കം ഉടലെടുത്താല്‍ മോഹര്‍ ഓഫീസില്‍ പരാതി ഫയല്‍ ചെയ്യാം. നേരിട്ടോ, ഓണ്‍ലൈനിലോ, കോള്‍ സെന്റര്‍ നമ്പറിലോ (60056566) ഇത് അറിയിക്കാം

പരാതി മന്ത്രാലയത്തിന് ലഭിച്ചാല്‍ ഇത് പരിശോധിക്കുകയും, പരസ്പര ധാരണയില്‍ പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. ഇതിന് സാധിക്കാത്ത പക്ഷം 50,000 ദീര്‍ഹത്തിന് മുകളിലുള്ള ലേബര്‍ തര്‍ക്കങ്ങള്‍ കോടതിയിലേക്ക് പോകും.

50,000 ദിര്‍ഹത്തില്‍ താഴെയാണെങ്കില്‍ മന്ത്രാലയം ഈ തര്‍ക്കം പരിഹരിക്കും. മന്ത്രാലയം പരിഹരിക്കുന്ന തര്‍ക്കങ്ങള്‍ക്ക് പാര്‍ട്ടികള്‍ വിധി നല്‍കുമ്പോള്‍ കോടതിയില്‍ ഹാജരാകണം. ഈ വിധി ഇരുകക്ഷികള്‍ക്കും സ്വീകാര്യമല്ലെങ്കില്‍ 15 ദിവസത്തിനകം അപ്പീല്‍ കോടതിയെ സമീപിക്കാം.

Other News in this category



4malayalees Recommends