രാജ്യത്തു വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റങ്ങള്‍ പ്രകടമാകും .ഏതാനും ദിവസങ്ങളിലെ രാവിലെ ചൂടും വൈകുന്നേരങ്ങളില്‍ തണുത്ത താപനിലയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേഘാവൃതമായ ആകാശത്തിന് പുറമേ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാറ്റും കാലാവസ്ഥ വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
പൊടിക്കാറ്റിനും മഴയ്ക്കും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രിയോടെ രാജ്യത്തിന് വിവിധ ഇടങ്ങളില്‍ നേരിയ മഴ ലഭിച്ചിരുന്നു. മഴയ്‌ക്കൊപ്പം കനത്ത കാറ്റും വീശി. വെള്ളിയാഴ്ച രാവിലെ മഴ അന്തരീക്ഷമായിരുന്നു.