വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം ; സുരേന്ദ്രന്റെ വാക്കുകളില്‍ എല്ലാം വ്യക്തം ; ഷാഫി പറമ്പില്‍ ഭൂരിപക്ഷത്തോടെ വിജയിക്കും ; കെ സുധാകരന്‍

വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം ; സുരേന്ദ്രന്റെ വാക്കുകളില്‍ എല്ലാം വ്യക്തം ; ഷാഫി പറമ്പില്‍ ഭൂരിപക്ഷത്തോടെ വിജയിക്കും ; കെ സുധാകരന്‍
പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

വടകരയില്‍ ഷാഫി പറമ്പില്‍ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നത് ബിജെപിയാണ് എന്നതാണ് ആ പരാമര്‍ശത്തിന് കാരണമെന്ന് സുധാകരന്‍ പറഞ്ഞു.

വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് ബിജെപി അതിയായി ആഗ്രഹിക്കുന്നു. കെ മുരളീധരനെ പരാജയപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. ഇപ്പോള്‍ ഷാഫിവന്നപ്പോള്‍ അദ്ദേഹം തോല്‍ക്കണമെന്നും .ഒരിക്കലും സിപിഎം സ്ഥാനാര്‍ത്ഥി അവരുടെ അജണ്ടയിലില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇതാണ് ഞാന്‍ പറഞ്ഞ സിപിഎം ബിജെപി ധാരണ. ഇവരൊക്കെ എന്ത് തീരുമാനിച്ചിട്ടും കാര്യമില്ല. ഷാഫി പറമ്പില്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. വടകരയില്‍ വന്‍ ചലനമുണ്ടാക്കി കഴിഞ്ഞു. കേരളത്തില്‍ 20 സീറ്റും യുഡിഎഫ് േേനടുമെന്നും സുധാകരന്‍ പറഞ്ഞു.

Other News in this category



4malayalees Recommends