പരിശീലനത്തിന് ശേഷം ടര്‍ഫില്‍ വിശ്രമിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

പരിശീലനത്തിന് ശേഷം ടര്‍ഫില്‍ വിശ്രമിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
കോട്ടയത്ത് ടര്‍ഫില്‍ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണയാണ് (17) മരണപ്പെട്ടത്.

കടപ്പാട്ടൂരിലെ ടര്‍ഫില്‍ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവമുണ്ടായത്. ഗൗരി കൃഷ്ണ കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മരണകാരണം വ്യക്തമായിട്ടില്ല.

Other News in this category



4malayalees Recommends