ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത

ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത
എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ് ഫാ.സേവ്യര്‍ കുടിയാംശ്ശേരിയാണ് ലേഖനം എഴുതിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വടിവാതില്‍ക്കല്‍ നില്‍ക്കവെ ലത്തീന്‍ അതിരൂപതയുടെ നിലപാടുകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ലേഖനത്തില്‍ പറയുന്നു. ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും മോദിക്ക് വിദേശത്തുള്ള സ്വീകാര്യത ചെറുതല്ലെന്നും ലേഖനത്തില്‍ പറയുന്നു.

ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഫാ.സേവ്യര്‍ കുടിയാംശ്ശേരി പറയുന്നു. ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും. ഹിന്ദുരാഷ്ട്ര നിര്‍മ്മിതി ഹിഡന്‍ അജണ്ടയായി അവര്‍ക്ക് ഉണ്ടെങ്കിലും നമ്മളൊക്കെ ആ പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ ആ മോഹങ്ങള്‍ ബിജെപിക്ക് ഉപേക്ഷിക്കേണ്ടി വരല്ലേയെന്ന് ലേഖനത്തില്‍ ചോദിക്കുന്നു.

എല്‍ഡിഎഫ്, യുഡിഎഫ് സഖ്യങ്ങള്‍ സെക്കുലര്‍ ആണെന്ന് ആര്‍ക്കെങ്കിലും പറയാമോ? രണ്ടും വര്‍ഗീയ പ്രീണനമാണ് തുടരുന്നത്. വര്‍ഗീയത രണ്ടു പാര്‍ട്ടിയുടെയും അന്തരാത്മാവ് ആണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. അട്ടിപ്പേറായി കിടന്ന് കോണ്‍ഗ്രസിന് മാത്രം വോട്ട് ചെയ്യാന്‍ വേണ്ടി മാത്രം ഈ പാര്‍ട്ടി നമ്മുക്കെന്ത് ചെയ്‌തെന്നും ഫാ.സേവ്യര്‍ കുടിയാംശ്ശേരി ലേഖനത്തില്‍ ചോദിക്കുന്നു.

Other News in this category



4malayalees Recommends