ഗാസ വെടിനിര്‍ത്തല്‍ ആവശ്യം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും

ഗാസ വെടിനിര്‍ത്തല്‍ ആവശ്യം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച സൗദിയിലെത്തും. സൗദി അധികാരികളുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സംഘര്‍ഷം പടരുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയില്‍ ഊന്നിപ്പറയുമെന്നും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പുരോഗതി ഉള്‍പ്പെടെ മേഖലയില്‍ ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Other News in this category



4malayalees Recommends