കുടിയേറ്റം വെട്ടിക്കുറക്കാനുള്ള നീക്കം ഫലം കാണുന്നു ; സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്

കുടിയേറ്റം വെട്ടിക്കുറക്കാനുള്ള നീക്കം ഫലം കാണുന്നു ; സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്
വാര്‍ഷിക കുടിയേറ്റം പകുതിയായി കുറയ്ക്കാനുള്ള ഓസ്‌ട്രേലിയയുടെ നീക്കം ഫലം കാണുന്നു. ഈ നീക്കം സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിച്ചു. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉയര്‍ന്ന ഐഇഎല്‍ടിഎസ് സ്‌കോറുകളും വര്‍ധിച്ച സാമ്പത്തിക ആവശ്യങ്ങളും ഉള്‍പ്പെടെ വീസ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കര്‍ശനമായ മാനദണ്ഡങ്ങള്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീസ നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നു. ഇതോടെ 2023 മുതല്‍ രാജ്യത്ത് രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

2022 ഡിസംബറിനും 2023 ഡിസംബറിനുമിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച വീസകള്‍ 48 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

നേപ്പാളില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച വീസകള്‍ യഥാക്രമം 53 ശതമാനവും 55 ശതമാനവും കുറഞ്ഞതായി ഏറ്റവും പുതിയ ഓസ്‌ട്രേലിയന്‍ ഹോം അഫയേഴ്‌സ് ഡാറ്റ പ്രകാരം വ്യക്തമാക്കുന്നു.

2023 ജനുവരി സെപ്തംബര്‍ കാലയളവില്‍ 1.22 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഓസ്‌ട്രേലിയയില്‍ പഠിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അപൂര്‍ണ്ണമായ അപേക്ഷകളും വ്യാജ ഡോക്യുമെന്റേഷനും വര്‍ധിച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചു ഇതു ഉയര്‍ന്ന വീസ നിരസിക്കല്‍ നിരക്കകുകള്‍ക്കും ദൈര്‍ഘ്യമേറിയ പ്രോസസ്സിങ് സമയത്തിനും കാരണമാകുന്നു.

Other News in this category



4malayalees Recommends