UK News

ബ്രിട്ടന് ദീപാവലി ആഘോഷിക്കാന്‍ അവസരമൊരുക്കി ഋഷി സുനാകിന്റെ മുന്നേറ്റം; ബോറിസ് കടമ്പ കടന്നു, 165-ലേറെ എംപിമാര്‍ ഋഷിയ്‌ക്കൊപ്പം; പെന്നി മോര്‍ഡന്റ് പിന്‍വാങ്ങിയാല്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി കസേരയിലേക്ക്
 കണ്‍സര്‍വേറ്റീവ് നേതാവാകാനുള്ള ശ്രമം ആദ്യ ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ച് ബോറിസ് ജോണ്‍സണ്‍ പിന്‍വാങ്ങിക്കഴിഞ്ഞു. ഇതോടെ മത്സരത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞ ഋഷി സുനാക് പ്രധാനമന്ത്രി കസേരയ്ക്ക് തൊട്ടരികില്‍ എത്തിക്കഴിഞ്ഞു.  പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കാന്‍ ആവശ്യമായ പിന്തുണയില്ലെന്ന് സമ്മതിച്ചാണ് ബോറിസ് മത്സരരംഗത്ത് നിന്നും പിന്‍വാങ്ങിയത്. ബ്രക്‌സിറ്റും, വാക്‌സിന്‍ പദ്ധതിയും, ഉക്രെയിന്‍ പിന്തുണയും ഉള്‍പ്പെടെ വിഷയങ്ങളില്‍ ബോറിസിന്‌റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് നന്ദി അറിയിച്ചാണ് സുനാക് ഇതിനോട് പ്രതികരിച്ചത്.  ബോറിസിന്റെ പിന്‍മാറ്റം മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായ പെന്നി മോര്‍ഡന്റിന് മേല്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കും. പിന്‍വാങ്ങി, സുനാകിന് പാര്‍ലമെന്ററി പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് അറിയിക്കാന്‍ ഈ പിന്‍മാറ്റം വഴിയൊരുക്കും.

More »

ടോറി നേതൃപോരാട്ടത്തില്‍ നിന്നും പിന്‍വാങ്ങി ബോറിസ് ജോണ്‍സണ്‍; നാണംകെട്ട് പുറത്താകുമെന്ന ഘട്ടത്തില്‍ സ്വയം ഒഴിവായി; 100 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട മുന്‍ പ്രധാനമന്ത്രി തോല്‍വി ഉറപ്പായതോടെ കളംവിട്ടു
 ബോറിസ് ജോണ്‍സന്റെ രാഷ്ട്രീയ രീതികള്‍ പ്രശസ്തമാണ്. തോല്‍ക്കുമെന്ന് തോന്നുന്ന ഘട്ടത്തില്‍ മാത്രമാണ് ഇദ്ദേഹം പിന്‍മാറ്റങ്ങള്‍ നടത്തുക. ആവേശപൂര്‍വ്വം പ്രസംഗിക്കുന്ന ബോറിസ് എതിര്‍ഭാഗം തന്നെക്കാള്‍ മെച്ചമെന്ന് തോന്നിയാല്‍ തന്ത്രപൂര്‍വ്വം ആവേശം കുറച്ച് ഐക്യത്തിന്റെ ഭാഷ സംസാരിച്ച് മുങ്ങും. ഇന്നലെ രാത്രിയും ഇതുതന്നെ സംഭവിച്ചു. ടോറി നേതൃപോരാട്ടത്തില്‍ കാര്യങ്ങള്‍ തനിക്ക്

More »

'എല്ലാം കഴിഞ്ഞല്ലോ, ആശ്വാസം... എന്നാലും പ്രധാനമന്ത്രി ആയല്ലോ'! രാജിക്കത്ത് തയ്യാറാക്കവെ ലിസ് ട്രസ് ഡൗണിംഗ് സ്ട്രീറ്റ് ജീവനക്കാരോട് പറഞ്ഞത് ഇങ്ങനെ; മിനി ബജറ്റ് ദുരന്തമഴ പെയ്യിച്ചെന്ന് സമ്മതിച്ച് പ്രധാനമന്ത്രി?
 പറ്റിപ്പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. നമ്മുടെ നാട്ടില്‍ പൊതുവെ പറയാറുള്ള കാര്യമാണിത്. ലിസ് ട്രസിന്റെ അവസ്ഥയും ഇതുതന്നെ. ഏറെ പ്രതീക്ഷയോടെ പ്രധാനമന്ത്രിയായ ട്രസിന് ഗവണ്‍മെന്റ് കണ്‍മുന്നില്‍ പൊളിഞ്ഞ് വീഴേണ്ട കാഴ്ചയാണ് നേരിട്ടത്. തന്റെ മിനി ബജറ്റാണ് ഇതിന് വഴിയൊരുക്കിയതെന്ന് ഇപ്പോള്‍ ഇവര്‍ രഹസ്യമായി സമ്മതിക്കുന്നു.  ബുധനാഴ്ച രാത്രിയോടെയാണ് തന്റെ പ്രധാനമന്ത്രി

More »

മാനക്കേടായി പോലീസ് സേന; 12 മെറ്റ് പോലീസുകാര്‍ ബലാത്സംഗത്തിന് ഉള്‍പ്പെടെ വിചാരണ കാത്തിരിക്കുന്നു; മെറ്റ് പോലീസില്‍ നൂറുകണക്കിന് ഓഫീസര്‍മാര്‍ ക്രിമിനലുകള്‍; ഓഫീസര്‍മാരെ പുറത്താക്കേണ്ടി വരുമെന്ന് സമ്മതിച്ച് പോലീസ് മേധാവി
 രാജ്യത്തെ ജനങ്ങളുടെ സ്വത്തും, ജീവനും സംരക്ഷിക്കുക. ഇതാണ് ഒരു പോലീസ് സേന നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം. എന്നാല്‍ ബ്രിട്ടീഷ് പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥരില്‍ നിന്നും സ്വന്തം ജീവനും, സ്വത്തും, മാനവും സംരക്ഷിക്കേണ്ട ഗതികേടിലാണ് പൊതുജനം.  ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് 12 മെറ്റ് പോലീസ് ഓഫീസര്‍മാര്‍ വിചാരണ കാത്തിരിക്കുന്നതായി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് സേനയിലെ

More »

ലിസ് ട്രസ് പ്രധാനമന്ത്രിയായി വരുത്തിവെച്ചത് ചില്ലറ നഷ്ടമല്ല! രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിദിനം നഷ്ടപ്പെട്ടത് 1.5 ബില്ല്യണ്‍ പൗണ്ടിന്റെ വളര്‍ച്ച; 44 ദിവസം കൊണ്ട് ഇത്രയും ദുരന്തം സമ്മാനിച്ചൊരു പ്രധാനമന്ത്രി വേറെ കാണില്ല
 ലിസ് ട്രസ് എന്ന പേരുകേട്ടാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ടോറികള്‍ക്ക് അഭിമാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ആ പേര് കേട്ടാല്‍ പാര്‍ട്ടിക്കാര്‍ക്ക് ചോര തിളയ്ക്കും. എന്തായാലും രാജ്യത്തിന്റെ കൂടി ചോര തിളപ്പിക്കുന്ന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഡൗണിംഗ് സ്ട്രീറ്റില്‍ അരങ്ങേറിയ ദുരന്തം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിദിനം 1.5 ബില്ല്യണ്‍

More »

ആരാകും ബ്രിട്ടീഷ് പ്രധാനമന്ത്രി? മത്സരം ഒഴിവാക്കി പ്രധാനമന്ത്രി പദത്തിലെത്താന്‍ ബോറിസ് ജോണ്‍സണ്‍; ഋഷി സുനാകുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച; നൂറും കടന്ന് മുന്‍ ചാന്‍സലറുടെ പിന്തുണ; ടോറികളുടെ വിധി നിര്‍ണ്ണയിക്കുന്ന മണിക്കൂറുകള്‍
 മത്സരം ഒഴിവാക്കി ഒരാളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാന്‍ കഴിയുമോയെന്ന് കൂടിയാലോചന സംഘടിപ്പിച്ച് ബോറിസ് ജോണ്‍സനും, ഋഷി സുനാകും. യുകെയില്‍ പ്രധാനമന്ത്രി കസേര ഒഴിവുണ്ടെന്ന് കേട്ടറിഞ്ഞാണ് ബോറിസ് വിമാനം പിടിച്ച് രാജ്യത്തേക്ക് പറന്നത്. തനിക്ക് 100 ടോറി എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.  മുന്‍ പ്രധാനമന്ത്രി തിരിച്ചെത്തണമെന്നാണ് ഹോം സെക്രട്ടറി കസേര

More »

കൈകള്‍ ചെറുതാണ്, വേദനിക്കില്ല! സ്വകാര്യഭാഗം പരിശോധിക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ വംശജനായ ജിപി വനിതാ രോഗിയോട് പറഞ്ഞ ന്യായീകരണം ഇങ്ങനെ; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി എട്ട് സ്ത്രീകള്‍
 ഇന്ത്യന്‍ വംശജനായ ജിപി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന് ആരോപണം ഉന്നയിക്കുന്ന സ്ത്രീ സംഭവത്തിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തി. സ്വകാര്യ പരിശോധനകള്‍ നടത്താന്‍ തന്നെ കാണുന്നതാണ് നല്ലതെന്നാണ് ജിപി ഇവരോട് പറഞ്ഞത്. തന്റെ കൈകള്‍ ചെറുതായതിനാല്‍, വേദനിക്കില്ലെന്നതാണ് ഇതിന് ഡോക്ടര്‍ നല്‍കിയ ന്യായീകരണം.  ഈസ്റ്റ് ലണ്ടന്‍, റോംഫോര്‍ഡിലെ മാവ്‌നി റോഡ് മെഡിക്കല്‍

More »

ലിസ് ട്രസ്സ് രാജിവച്ചതോടെ യുകെ സര്‍ക്കാരിന്റെ അസ്ഥിരതയില്‍ വിമര്‍ശനം ; പൗണ്ട് നില ചെറുതായി മെച്ചപ്പെട്ടതില്‍ നിന്ന് പിന്നേയും താഴോട്ട് ; സാമ്പത്തിക അവസ്ഥയില്‍ അടിയന്തര ഇടപെടലുകള്‍ അനിവാര്യമാകുന്നു
രാജ്യം സാമ്പത്തികമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഒട്ടേറെ പ്രഖ്യാപനങ്ങളുമായി കടന്നുവന്ന ലിസ് ട്രസ്സ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പടിയിറങ്ങുന്നതോടെ പ്രധാനമന്ത്രി പദത്തിലേക്ക് ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെയാളെ തിരയുന്ന അവസ്ഥയാണ്. ഇതിനിടെ വീണ്ടും ബോറിസ് അധികാരത്തിലേറുന്നുമെന്ന അഭ്യൂഹങ്ങളുമുണ്ട്. ഏതായാലും ലിസ് ട്രസ്സ് രാജിവച്ചതോടെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നിരുന്നു.

More »

പൗണ്ടിനെ 'റെഡിയാക്കാന്‍' ഋഷി വരണം! ബ്രിട്ടന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് അന്ത്യം കുറിയ്ക്കാന്‍ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി തന്നെ വേണമെന്ന് ഓര്‍മ്മിപ്പിച്ച് അണികള്‍; 100 എംപിമാരുടെ പിന്തുണ ഉറപ്പിച്ച് സുനാക്; തൊലിയുടെ നിറം ഇക്കുറി പ്രശ്‌നമാകുമോ?
 രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് അന്ത്യം കുറിയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന ഒരേയൊരു സ്ഥാനാര്‍ത്ഥി ഋഷി സുനാകാണെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ അനുയായികള്‍. നം.10-ലേക്ക് തന്റെ രണ്ടാമത്തെ പരിശ്രമത്തിന് ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ തയ്യാറെടുക്കുകയാണ് മുന്‍ ചാന്‍സലര്‍. വെസ്റ്റ്മിന്‍സ്റ്ററിലെ കസേര കളിയില്‍ വിപണി വീണ്ടും

More »

ഇന്ത്യന്‍ വംശജയ്ക്ക് ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് ഋഷി സുനാക്; സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച 19-കാരി ഗ്രേസ് ഒ'മാലി കുമാറിന്റെ ജീവത്യാഗത്തിന് മരണാനന്തരം അംഗീകാരം ലഭിച്ചേക്കും

നോട്ടിംഗ്ഹാമില്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഗ്രേസ് ഒ'മാലി കുമാറിന് മരണാനന്തരം ജോര്‍ജ്ജ് ക്രോസ് അവാര്‍ഡ് നല്‍കുന്നതിനെ പിന്തുണച്ച് പ്രധാനമന്ത്രി ഋഷി സുനാക്. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്ന 19-കാരി ഗ്രേസും, സുഹൃത്ത്

എന്‍എച്ച്എസില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ കുതിച്ചുയരുന്നു ; ഇന്നു മുുതല്‍ പത്തു പൗണ്ട് അധികം നല്‍കേണ്ടിവരും ; സാധാരണക്കാര്‍ക്ക് മേല്‍ അധിക ഭാരം നല്‍കുന്ന നടപടി

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തിയാക്രമണം നടത്തിയ 36 കാരന്‍ പിടിയില്‍ ; ആക്രമണത്തില്‍ കൗമാരക്കാരന് ജീവന്‍ നഷ്ടമായി ; തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ്

വടക്ക് കിഴക്കേ ലണ്ടനില്‍ കത്തി ആക്രമണത്തില്‍ 14 കാരനായ കൗമാരക്കാരന് ദാരുണാന്ത്യം. സംഭവത്തില്‍ 36 കാരനായ യുവാവ് അറസ്റ്റില്‍. പ്രതിയെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമം

ഒടുവില്‍ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുന്നു; വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ഗുണമായി

യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഫലം കണ്ട് തുടങ്ങിയതായി സൂചനകള്‍. ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ ലെവല്‍ ആദ്യമായി ഫലം കാണുന്നുവെന്നാണ് വ്യക്തമാകുന്നത്. വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ

കാര്‍ പാര്‍ക്കില്‍ സഹജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ പിടികൂടി മുന്‍ പോലീസുകാരന്‍; പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും ജയിലിലേക്ക് അയയ്ക്കാതെ ഒഴിവാക്കി; പോലീസുകാരി ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ട്രാക്കര്‍ ഘടിപ്പിച്ചു

സ്‌ക്രൂഫിക്‌സ് കാര്‍ പാര്‍ക്കില്‍ വെച്ച് വിവാഹിതനായ സഹജീവനക്കാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയെ പിടികൂടിയ മുന്‍ പോലീസുകാരന് ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കി. ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ട്രാക്കര്‍ ഘടിപ്പിച്ച് പിന്തുടര്‍ന്ന കുറ്റം

ഞങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ട്! ഗുരുതരമായ രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ ആസ്ട്രാസെനെക കോടതിയില്‍; ഇന്ത്യയില്‍ വിതരണം ചെയ്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിനും ഇതുതന്നെ

കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ വളരെ പ്രധാനപ്പെട്ട ആയുധമായിരുന്നു. അതിവേഗം ഇത് വികസിപ്പിച്ച് ലോകത്തെ സ്തംഭനാവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായാണ് യുകെ